കേരള സ്റ്റേറ്റ്സർവ്വീസ്പെൻഷനേഴ്സ് യൂണിയൻ വെച്ചുച്ചിറകൺവെൻഷൻ വൈഎംസിഎയിൽ നടന്നു. യൂണിറ്റ് പ്രസിഡണ്ട്,എംസിതോമസ്അധ്യക്ഷത വഹിച്ചു.കൺവെൻഷൻ ബ്ലോക്ക് സെക്രട്ടറി.പി കെ മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. സംഘടനയിലേക്ക് പുതിയതായി ഈ വർഷം കടന്നുവന്ന അംഗങ്ങൾക്ക് സംസ്ഥാന കൗൺസിൽ അംഗം ഡോ. ഉഷ കെ പുതുമന മെമ്പർഷിപ് നൽകി.കൊല്ലത്തു വെച്ചു നടന്ന സംസ്ഥാന സമ്മേളന തീരുമാനങ്ങളും മറ്റും ജില്ലാ ജോ. സെക്രട്ടറി . വി. പി ശശിധരൻ വിശദീകരിച്ചു ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ടു നടത്തിയ സാഹിത്യ മത്സരത്തിൽ കവിത വിഭാഗത്തിൽ വിജയിയായ വെച്ചൂച്ചിറ യൂണിറ്റ് അംഗമായ ബറ്റി എബ്രഹാമിനെ യോഗം അനുമോദിച്ചു.എ ജെ ജോസഫ്, പി എം മറിയാമ്മ, കെ.യമുന ദേവി, കോശി, എ.റ്റി ജോർജ് കുട്ടി എന്നിവർ പ്രസംഗിച്ചു