News

ആറന്മുള പോലീസ് ചൈൽഡ് ഫ്രണ്ട്‌ലി പോലീസ് സ്റ്റേഷൻ സ്കൂൾ സേഫ്റ്റി ഗ്രൂപ്പിന്റെ ബോധവൽക്കരണ പ്രോഗ്രാം നടത്തി

സേഫ്റ്റി ഗ്രൂപ്പിന്റെ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ആറൻമുള പോലീസ് ജൂൺ 14 മുതൽ ജൂലൈ 19 വരെ സ്റ്റേഷൻ അതിർത്തിയിലുള്ള 80 വിദ്യാലയങ്ങളിൽ വച്ച് നടത്തുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായികാട്ടൂർ എൻ എസ് എസ് ഹൈസ്കൂൾ,കോഴഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ,ആറന്മുള ഗവ. വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തി. ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ് പ്രതിജ്ഞ ചൊല്ലി കൊടുത്തു
വിദ്യാർത്ഥികൾ ലഹരി മരുന്നു വിരുദ്ധ പ്രതിജ്ഞ എടുത്തു. കോഴഞ്ചേരിജി.എച്ച്.സ്കൂളിൽ
നടന്ന പരിപാടിയിൽ ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ് , സിപിഒ അഖിൽ ഡി, നായർ, ഹെഡ്മിസ്ട്രസ്,തുഷാര ആനന്ദ്, പിടിഎ പ്രസിഡണ്ട് പ്രമോദ് കുമാർ. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾഎന്നിവർ നേതൃത്വം നൽകി.ആറന്മുളഗവ.ജി.വി.എച്ച്.എസ്, സ്കൂളിൽ നടന്ന പരിപാടിക്ക് സ്കൂൾ പ്രിൻസിപ്പൽ ഇന്ദു എ ആർ,സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത. എം ,പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നുജും. എ, എസ് സി പി ഒ.അനിലേഷ്. എ, സ്കൂൾ ലേയ്സൺ ഓഫീസർ. ശ്രീകാന്ത് പി.ആർ, ആറന്മുള എന്നിവർ നേതൃത്വം നൽകി
കാട്ടൂർ എൻ.എസ്.എസ്.എച്ച് എസ്,സ്കൂളിൽ നടന്ന പരിപാടിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ജ്യോതിലക്ഷ്മി ,പി റ്റി എ പ്രസിഡന്റ് ശ്രീ ബിജു , വാർഡ് മെമ്പർ,ആറന്മുള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അജയൻ ജെ,എസ് സി പി ഒ.നിതീഷ്,സി പി ഒ വിഷ്ണു എന്നിവർ നേതൃത്വം നൽകി.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page