
സർക്കാർ വാർത്തകൾ/ അറിയിപ്പുകൾ/ഇട്ടിയപ്പാറ – ഒഴുവന്‍പാറ – വടശ്ശേരിക്കര റോഡില്‍, ഗതാഗത നീയന്ത്രണം/ ഗതാഗത നിരോധനം /ടെന്‍ഡര്‍/അപേക്ഷ ക്ഷണിച്ചു/അപകട ഇന്‍ഷുറന്‍സ് പദ്ധതി/അദാലത്ത്/രുചിമേളം ഒരുക്കി കുടുംബശ്രീ
ഇട്ടിയപ്പാറ – ഒഴുവന്‍പാറ – വടശ്ശേരിക്കര റോഡില്‍, ഇട്ടിയപ്പാറ-ഒഴുവന്‍പാറ വരെ കലുങ്ക് പുനര്‍നിര്‍മ്മാണം നടക്കുന്നതിനാല്‍ മാര്‍ച്ച് മൂന്ന് മുതൽ മൂന്ന് ദിവസത്തേക്ക് രാത്രി ഒമ്പത് മുതല്‍ ഗതാഗതനിയന്ത്രണമുണ്ടാകുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഗതാഗതം നിരോധിച്ചു
കോയിപ്രം ബ്ലോക്കിലെ അയിരൂര്‍, കൊറ്റനാട് ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്ലാങ്കമണ്‍ – പൂവന്‍മല റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നു (മാര്‍ച്ച് രണ്ട്) മുതല്‍ 14 ദിവസത്തേക്ക് വാഹനഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഗതാഗത നിയന്ത്രണം
ഇട്ടിയപ്പാറ – ഒഴുവന്‍പാറ – വടശ്ശേരിക്കര റോഡില്‍, ഇട്ടിയപ്പാറ-ഒഴുവന്‍പാറ വരെ കലുങ്ക് പുനര്‍നിര്‍മ്മാണം നടക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് മൂന്ന്) മുതല്‍ മൂന്ന് ദിവസത്തേക്ക് രാത്രി ഒമ്പത് മുതല്‍ ഗതാഗതനിയന്ത്രണമുണ്ടാകുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു
അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമി ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകീട്ട് ആറു മുതല്‍ എട്ടു വരെയാണ് ക്ലാസ്. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്ലൈനിലും ക്ലാസുണ്ടാകും. 35,000 രൂപയാണ് ഫീസ്. ബിരുദമാണ് യോഗ്യത. പ്രായപരിധി ഇല്ല. മോജോ, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്‌നിക്ക്‌സ്, ഫോട്ടോ ജേര്‍ണലിസം, വീഡിയോ പ്രാക്ടീസ് എന്നിവയില്‍ പ്രായോഗിക പരിശീലനം നല്‍കും. വെബ്‌സൈറ്റ്:www.keralamediaacademy.org
അവസാന തിയതി മാര്‍ച്ച് ഏഴ്. ഫോണ്‍: 0484 2422275, 2422068, 9388959192, 9447225524, 0471-2726275.
ടെന്‍ഡര്‍
സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസ് മുഖേന ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ഓര്‍ത്തോ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 15. ഫോണ്‍: 0469 2600167.
അപകട ഇന്‍ഷുറന്‍സ് പദ്ധതി
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്ത നിലവില്‍ ജോലി ചെയ്യുന്നവരില്‍ എഎസ്എസ്വൈ അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകത്തവരെ ഏപ്രില്‍ ഒന്നു മുതല്‍ ഉള്‍പ്പെടുത്തും. തൊഴിലാളികളുടെ പോസ്റ്റ് ഓഫീസ,് ഐപിപിബി അക്കൗണ്ട് വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവ മാര്‍ച്ച് നാലിനു മുമ്പ് ജില്ലാ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ അറിയിക്കണം. അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായ തൊഴിലാളികള്‍ക്ക് മാത്രമേ ബോര്‍ഡ് പുതിയതായി നടപ്പാക്കുന്ന വീക്കിലി കോമ്പന്‍സേഷന്‍ പദ്ധതി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളൂ. ഫോണ്‍: 0469 2603074
അപേക്ഷ ക്ഷണിച്ചു
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലേക്കും കോഴഞ്ചേരി, തിരുവല്ല, അടൂര്‍, റാന്നി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളിലേക്കും ഒരു വര്‍ഷത്തേയ്ക്ക് പാരാ ലീഗല്‍ വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നു. ഓണറേറിയം ലഭിക്കും. നിയമം, സോഷ്യല്‍ വര്‍ക്ക് എന്നിവ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, മുതിര്‍ന്ന പൗരന്‍മാര്‍, സര്‍വീസസില്‍ നിന്നും വിരമിച്ചവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ പേര്, മേല്‍വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അതാത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന് അപേക്ഷ സമര്‍പ്പിക്കണം.
അവസാന തീയതി മാര്‍ച്ച് 15. ഫോണ്‍ – 0468 2220141
അദാലത്ത്
അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാപദ്ധതിയില്‍ അംഗങ്ങളായ രണ്ടുവര്‍ഷത്തിലേറെ കുടിശികയുള്ളവര്‍ക്ക് വരിസംഖ്യ ഗഡുക്കളായി അടയ്ക്കാനുള്ള അദാലത്ത് ജില്ലയില്‍ ആരംഭിച്ചു.
ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡ്, പാസ്ബുക്ക്, ബാങ്ക് അക്കൗണ്ട് (നാഷണലൈസ്ഡ് ബാങ്ക്), വയസ് തെളിയിക്കുന്ന രേഖ (സ്‌ക്കൂള്‍ സര്‍ട്ടിഫിക്കറ്റ്/ ജനന സര്‍ട്ടിഫിക്കറ്റ് / പാസ്സ് പോര്‍ട്ട് / ഡ്രൈവിംങ് ലൈസന്‍സ് ), ആധാര്‍ കാര്‍ഡ്, ഫോട്ടോ എന്നിവയുമായി ക്ഷേമനിധി ജില്ലാ ഓഫീസില്‍ എത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍:04682220248
രുചിമേളം ഒരുക്കി കുടുംബശ്രീ
അട്ടപ്പാടി വനസുന്ദരി ചിക്കന്‍ മുതല്‍ തലപ്പാക്കട്ടി ദം ബിരിയാണി വരെ
അട്ടപ്പാടി വനസുന്ദരി ചിക്കന്‍ മുതല്‍ തലപ്പാക്കട്ടി ദം ബിരിയാണി വരെയുള്ള മായം ചേര്‍ക്കാത്ത തനത് ഭക്ഷണങ്ങളുടെ രുചി മേളം തീര്‍ത്ത് കഫെ കുടുംബശ്രീ ഭക്ഷ്യമേള രുചിമേളം 2025′. കുടുംബശ്രീ ജില്ലാ മിഷന്റെയും നബാര്‍ഡിന്റെയും നേതൃത്വത്തില്‍ മാര്‍ച്ച് നാലു വരെ പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണ് ക്ഷ്യമേള. ആരോഗ്യകരമായ ഭക്ഷണ സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. ലൈവായാണ് ഭക്ഷണം പാചകം ചെയ്യുന്നത്. മല്ലിയില, പുതിനയില, കറിവേപ്പില, ഇഞ്ചി, കുരുമുളക്, വെളുത്തുള്ളി, കോഴി ജീരകം എന്നിവ ഉപയോഗിച്ചാണ് അട്ടപ്പാടി വനസുന്ദരി ചിക്കന്‍ തയ്യാറാക്കുന്നത്. പച്ചക്കുരുമുളകും കാന്താരിയും പുതിനയിലയുമെല്ലാം ചതച്ചുചേര്‍ത്തൊരു ചിക്കന്‍ ഫ്രൈ. ഒപ്പം തട്ടുദോശയും ഊരു കാപ്പിയും. ചിക്കന്‍ വേവിച്ച് അതില്‍ മസാലക്കുട്ടുകള്‍ ചേര്‍ത്ത് ദോശക്കല്ലിലിട്ട് ഫ്രൈയാക്കുന്ന രീതിയാണ് ഇവരുടേത്. അട്ടപ്പാടിയിലെ മരുതി , കാളി, റേസി, വള്ളി എന്നിവരാണ് ഭക്ഷ്യമേളയിലെ പാചകക്കാര്‍. വനസുന്ദരിക്കൊപ്പം ദോശയും നല്‍കും ഒരു പ്ലേറ്റിനു 200 രൂപയാണ്. കപ്പ, മീന്‍കറി, ബീഫ് കറി ,പാല്‍ കപ്പ, തലശ്ശേരി ദം ബിരിയാണി, നെല്ലിക്ക കൊണ്ടുള്ള ഏഴുതരം വ്യത്യസ്ത ജ്യൂസുകളും ലഭ്യമാണ്. മനം മയക്കുന്ന രുചികളിലും നിറങ്ങളിലും ഐസ്‌ക്രീമുകളും ലഭ്യമാണ്.
വിവിധ തരം പായസങ്ങള്‍ , തലപ്പാക്കട്ടി ദം ബിരിയാണി, ചെട്ടിനാട് ബിരിയാണി ചിക്കന്‍, ബീഫ് എന്നിവകൊണ്ടുള്ള ദോശ,വട,, ഗ്രില്‍ഡ് ചിക്കന്‍ തുടങ്ങിയ വിഭവങ്ങളുമായാണ് തമിഴ്നാട് യൂണിറ്റുകള്‍ എത്തിയിരിക്കുന്നത്. കൂടാതെ വിവിധതരം ഡോണട്ടുകള്‍, ബ്രൗണികള്‍, ഡ്രീം കേക്ക്, ഫില്‍ഡ് കപ്പ് കേക്ക് തുടങ്ങി നാവില്‍ കൊതിയൂറുന്ന വിവിധ ഇനം ഭക്ഷണങ്ങളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
നോമ്പുതുറയുമായി ബന്ധപ്പെട്ട് നോമ്പ് കഞ്ഞി, തരി കഞ്ഞി, ഉന്നക്കായ പഴം നിറച്ചത് തുടങ്ങിയ വിവിധ മലബാര്‍ പലഹാരങ്ങള്‍ എന്നിവ ലഭ്യമാണ്. രാവിലെ 11 മുതല്‍ രാത്രി ഒമ്പത് വരെയാണ് ഭക്ഷ്യമേള.



