News

ഗോത്രകലാരൂപങ്ങൾ സംരംഭ മാതൃകയിലേക്ക്: “ജന ഗൽസ’ പദ്ധതിയുമായി കുടുംബശ്രീ

ഗോത്രകലാരൂപങ്ങൾ ഉപയോഗിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ; പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും ലക്ഷ്യമിടുന്നു

കുടുംബശ്രീയുടെ നേതൃത്വത്തിൽ പുതുലക്ഷ്യംതേടി ഗോത്രജനത യുടെ താളം, ഗോത്രകലാരൂപങ്ങൾ സംരംഭ മാതൃകയിൽ രൂപികരിച്ച് തൊഴിലും വര്യമാനവും വർ ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ‘ജന ഗൽസ്’ പദ്ധതിക്ക് തുടക്കമാകും. ആദ്യപടിയായി ഗോത്ര മേഖലയിലെ കലാകാരൻമാർ, കലാരൂപങ്ങൾ എന്നിവയുടെ സമഗ്ര ഡയറക്ടറി തയ്യാറാക്കും. തുടർന്ന് സംരംഭങ്ങൾ രൂപീകരിക്കാനുള്ള സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകും. ജനങ്ങളുടെ ആഘോഷം എന്നാണ് ‘ജന ഗൽസ്’ എന്നതുകൊണ്ട് അർഥ മാക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ആഗസ്റ്റിൽ നടക്കും .
കുടുംബശ്രീ നടപ്പാക്കുന്ന ട്രൈബൽ പദ്ധതിക്ക് കീഴിലെ മുഴുവൻ ഗുണഭോക്താക്കളേയും ഇതിനായി കണ്ടെത്തും. സംരംഭമാതൃകയിൽ രൂപീകരിച്ച കലാരൂപങ്ങളെ ഉൾപ്പെടുത്തി സംസ്ഥാന കൺസോർഷ്യവും രൂപീകരിക്കും. ഈ ടീമുകൾ വിവിധ ഇടങ്ങളിൽ പരിപാടി അവതരിപ്പിക്കുന്നതിലു ടെ അവരുടെ വരുമാനവും വർധിക്കും. ലഹ രിക്കെതിരെയുള്ള പോരാട്ടത്തിനും വിദ്യാഭ്യാസ ഉന്നമനത്തിനും ഉപയോഗപ്പെടുത്താനും പദ്ധതിയുണ്ട്. കുടുംബശ്രീയുടെ കമ്യൂണിറ്റി തിയറ്റർ ഗ്രൂപ്പായ രംഗശ്രീയുമായും സാംസ്കാരിക ടൂറിസം കേന്ദ്രങ്ങളുമായും ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തുക.
ഫോക്ലോർ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കിർത്താഡ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുമായും സഹകരിക്കും. ഗോ ത്രകലകൾ, സംസ്കാരം, ആചാര അനുഷ്ഠാനങ്ങൾ എന്നിവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുഉള നീക്കവും നടത്തുണ്ട്.
പദ്ധതിയുടെ മാർഗരേഖ തയ്യാറാക്കാനും കർമപദ്ധതി ആവിഷ്കരിക്കാനുമായി ശിൽപ്പശാല നടന്നു. കുടുംബശ്രി പ്രോഗ്രാം ഓഫീസർ ഡോ. ബി ശ്രീജിത്ത്, ഭാരത് ഭവൻ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, കേരള ഫോക്ലോർ അക്കാഡമി പ്രോഗ്രാം ഓഫീസർ വി വി ലാവ്‌ലിൻ, മലയാളം സർവകലാശാല രജിസ്ട്ര‌ാർ ഇൻ ചാർജ് കെ എം അതൻ, എസ്സി ഇആർടി റിസർച്ച് അസോസിയറ്റ് കെ സതീഷ് കുമാർ, കിർത്താഡ്‌സ്‌ ലക്‌ചർ വി നീന, ചന്ദ്രജിത്ത്, ഡോ. എം ഷഹീദ് അലി, ഡോ. എ മുഹമ്മദ് കബീർ, എം പ്രഭാകരൻ, എസ് ശാരിക, പ്രീത ജി നായർ എന്നിവർ സംസാരിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page