
News
പത്തനംതിട്ടജില്ലയിൽലഹരിക്കെതിരെയും,പോക്സോനിയമത്തെ പറ്റിയും,സ്കൂളുകളിൽബോധവൽക്കരണക്ലാസുകൾ നടന്നു
പത്തനംതിട്ടജില്ലയിൽലഹരിക്കെതിരെയും,പോക്സോനിയമത്തെ പറ്റിയും, പെൺകുട്ടികൾക്ക് സ്വയം പ്രതിരോധമുറകൾ പരിചയപ്പെടുത്തുന്നതിനുമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ബോധവൽക്കരണക്ലാസുകൾ നടന്നു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പരിപാടികൾ ഇന്ന് മൂന്ന് പോലീസ് സബ് ഡിവിഷനിലായി 15 സ്കൂളുകളിലായാണ് സംഘടിപ്പിച്ചത്. പത്തനംതിട്ട സബ് ഡിവിഷനിലെ ഇലവുംതിട്ട, തിരുവല്ല സബ് ഡിവിഷനിലെ തിരുവല്ല, അടൂർ സബ് ഡിവിഷനിൽപ്പെട്ട അടൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായിരുന്നു ബോധവൽക്കരണക്ലാസുകൾ. നർകോട്ടിക് സെൽ ഡി വൈ എസ് പി ബി അനിലിനാണ് പരിപാടികളുടെ മേൽനോട്ടചുമതല. ഇലവുംതിട്ട സ്റ്റേഷൻ പരിധിയിലെ 5 സ്കൂളുകളിൽ വിവിധ ക്ലാസുകൾക്ക് എസ് ഐ ഷെമിമോൾ, ഗ്രേഡ് എസ് ഐ മുജീബ് റഹ്മാൻ, എസ് സി പി ഓ സന്ദീപ് എന്നിവർ നേതൃത്വം നൽകി. തിരുവല്ല സ്റ്റേഷൻ പരിധിയിലെ സ്കൂളുകളിൽ എസ് സിപിഓ മാരായ ഡിക്രൂസ്, മിത്ര എന്നിവർ ക്ലാസ്സുകളെടുത്തു. അടൂരിലെ വിവിധ സ്കൂളുകളിൽ എ എസ് ഐമാരായ ജയചന്ദ്രൻ, മഞ്ജു മോൾ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. പോലീസ് ഉദ്യോഗസ്ഥരായ നീതു, രശ്മി, ആദിത്യ ദീപം, പ്രിയലക്ഷ്മി, ശ്രീജ, ജസ്ന, ആതിരകൃഷ്ണൻ, നീന, അശ്വതി എന്നിവർ സ്വയം പ്രതിരോധ പരിശീലന ക്ലാസുകൾ നയിച്ചു. ജില്ലയിലാകെ തെരഞ്ഞെടുക്കപ്പെട്ട 130 സ്കൂളുകളിൽ ഇതുവരെ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.



