
News
ഭാരതീയ കിസാൻ സംഘ് കർഷക നവോത്ഥാന യാത്രയുടെ വിജയത്തിനായി പത്തനംതിട്ട ജില്ല സ്വാഗത സംഘം രൂപീകരിച്ചു
ഭാരതീയ കിസാൻ സംഘ് ഏപ്രിൽ 2 മുതൽ 28 വരെ നടത്തുന്ന കർഷക നവോത്ഥാന യാത്രയുടെ വിജയത്തിനായി പത്തനംതിട്ട ജില്ലയിൽ 51 അംഗ സ്വാഗത സംഘം രൂപീകരിറ്റച്ചു.ജില്ലയിൽ 10 സ്ഥലങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നടത്തും. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ജി സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന സമിതി അംഗങ്ങളായ കെ.സി. വിജയകുമാർ, ശിവരാജൻ ആർ എസ് എസ് ശബരിഗിരി വിഭാഗ് കാര്യകാരി സദസ്യൻ കെ.എസ്. അനിൽ കുമാർഎന്നിവർ കർഷക നവോദ്ധാനയാത്രയുടെ പ്രധാന്യത്തെപ്പറ്റി സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.ബി പ്രതീപ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻ്റ് മുരളീ ദാസ് സാഗർ കതഞ്ജതയും പറഞ്ഞു



