ഓണക്കാലത്ത് സ്പിരിറ്റ്കടത്ത്, അനധികൃത മദ്യനിര്‍മാണം, -വില്പന, വ്യാജവാറ്റ്, മയക്കുമരുന്ന്കടത്ത് എന്നിവ തടയുന്നതിന് സെപ്റ്റംബര്‍ 20 വരെ എക്സൈസ് കമ്മീഷണര്‍ സ്പെഷ്യല്‍ഡ്രൈവ് നടത്തും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ഏര്‍പ്പെടുത്തി. അബ്കാരി, എന്‍ഡിപിഎസ് കുറ്റകൃത്യങ്ങളെകുറിച്ചുളള വിവരങ്ങളും പരാതികളും കണ്ട്രോള് റൂമുകളില്‍ അറിയിക്കാം. ഫോണ്‍ : 04682222873, 1055 (ടോള്‍ ഫ്രീ )
2.സ്പോട്ട് അഡ്മിഷന്
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഒന്നാംവര്‍ഷ ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുളള സീറ്റുകളിലക്കുളള സ്പോട്ട് അഡ്മിഷന് സെപ്റ്റംബര്‍ 12 ന്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ഇതുവരെ അഡ്മിഷന് അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പങ്കെടുക്കാം. രജിസ്ട്രേഷന് രാവിലെ 9.30 മുതല്‍ 11 വരെ. വിദ്യാര്‍ഥികള്‍ രക്ഷകര്‍ത്താക്കളോടൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം എത്തണം. ഫോണ്‍ : 04735 266671. വെബ് സൈറ്റ് : www.polyadmission.org
3.വീഡിയോ എഡിറ്റിങ് പഠിക്കാം
കേരള മീഡിയ അക്കാദമി തിരുവനന്തപുരം സെന്ററില്‍ സെപ്റ്റംബര്‍ 24 ന് ആരംഭിക്കുന്ന ആറുമാസം ദൈര്‍ഘ്യമുളള വീഡിയോ എഡിറ്റിംഗ് കോഴ്സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത പ്ലസ് ടു. ഫീസ് 34500 രൂപ. ഫോണ്‍ :9400048282.
4.കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സിന്റെ ഒഴിവുള്ള സീറ്റിലേക്ക് അഡ്മിഷന് തുടരുന്നു. ഫോണ്‍: 04692961525, 828190552.
5.ക്വട്ടേഷന്‍
ദാരിദ്ര്യലഘൂകരണ വിഭാഗം പത്തനംതിട്ട പിഎംഎവൈ ജില്ലാതല പ്രൊജക്ട് മാനേജ്മെന്റിലെ പ്രോജക്ട് ഓഫീസിലേക്ക് 2017 ലോ ശേഷമോ ഉളള ടാക്സി രജിസ്ട്രേഷനുളള വാഹന ഉടമകളില്‍ നിന്നു പ്രതിമാസ നിരക്കില്‍ വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി: സെപ്റ്റംബര്‍ 19. ഫോണ്‍ : 0468 2962686.
6.ടെന്‍ഡര്‍
മോട്ടര്‍ വാഹനവകുപ്പ് നടത്തിവരുന്ന ശബരിമല സേഫ് സോണ്‍ പ്രോജക്ടിന്റെ 2024 – 2025 കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓപ്പറേറ്റര്‍ ഉള്‍പ്പെടെ ക്രെയ്ന് സര്‍വീസ് ലഭ്യമാക്കുന്നതിന് ദര്‍ഘാസുകള്‍ പത്തനംതിട്ട ആര്.റ്റി.ഓഫീസിലേക്ക് ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 30. മേല്‍വിലാസം : റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍,റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്, പാറയില്‍ ബില്‍ഡിംഗ്സ്, സ്റ്റേഡിയം ജംഗ്ഷന്, മാക്കാംകുന്ന്, പത്തനംതിട്ട. ഫോണ്‍: 0468 2222426 .