
കുടമുരുട്ടി മല വർഗ്ഗ മഹാ ജനസംഘം ശാഖയുടെ ആഭിമുഖ്യത്തിൽ മണ്ഡലകാല പൂജകളും പരിപാടികളും ആരംഭിച്ചു
കുടമുരുട്ടി മല വർഗ്ഗ മഹാ ജനസംഘം ശാഖയുടെ ആഭിമുഖ്യത്തിൽ മണ്ഡലകാല പൂജകളും പരിപാടികളും ആരംഭിച്ചു.വൃശ്ചികമാസ പൂജയ്ക്ക് ഒന്നാം തീയതി ശനിയാഴ്ച തന്ത്രി വിനോദ് ശാന്തിയുടെ സാന്നിധ്യത്തിൽ രാവിലെ 5 30ന് ഗണപതിഹോമവും പൂജയും നടത്തി നിരവധി ഭക്തജനങ്ങൾ അയ്യന്റെ സന്നിധിയിൽ മാല ഇടുകയും പൂജയിലും പരിപാടിയിലും പങ്ക് ചേർന്നു.തുടർന്ന് മനു വെച്ചു ചിറയുടെ നേതൃത്വത്തിൽ ഭാഗവത പാരായണം ഉച്ചയ്ക്ക് അന്നദാനം നടന്നു.വൈകിട്ട് ഏഴുമണിക്ക് ബോസ് കൊച്ചുകുളത്തിന്റെ നേതൃത്വത്തിൽ ഭജനയും നടന്നു. തലപ്പാറ മലയുടെ ആസ്ഥാനമായ കുടമുരുട്ടിയിൽ സന്തോഷ് കുമാരി പാലക്കൽ ഭജനമടത്തിനു വേണ്ടി സ്ഥലം വിട്ടു നൽകിയതിനാൽ ഈ പ്രദേശം ഉത്സവപ്രതീതിയിലായി ജാതിമതഭേദമേനിയെ നിരവധി ഭക്തജനങ്ങൾ പരിപാടികളിൽ പങ്ക് ടുത്തു തലപ്പാറ മലയ്ക്ക് പ്രത്യേകം പീഠം പണി കഴിപ്പിച്ചിട്ടുണ്ട് ഊരുമൂപ്പൻ സുശീലൻ കെ ആർ സന്ധ്യ അനിൽകുമാർ, വിനോദ് ഡി.കെ, ബിജു ഇ വി, കൃഷ്ണൻകുട്ടി കെ ആർ രാഘവൻ സ്വാമിസുമേഷ് കുമാർ, മോഹനൻ. ടി ടി മിഥുൻ മോഹനൻ സന്തോഷ് കുമാരി പരിപാടികൾക്ക് നേതൃത്വം നല്കി



