
News
വയോജനദിനം : അമ്മമാരെ പന്തളം പോലീസ് ആദരിച്ചു
ലോക വയോജന ദിനത്തോടനുബന്ധിച്ച് പന്തളം ജനമൈത്രി പോലീസ്, ഹോളിസ്റ്റിക് ഫൗണ്ടേഷനിലെ അമ്മമാരെ ആദരിച്ചു. പന്തളം പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷ് പൊന്നാട അണിയിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ അമീഷ് , ജലജ , അൻവർ ഷാ, ഹോളിസ്റ്റിക് ഫൗണ്ടേഷൻ ഭരണസമിതി പ്രസിഡന്റ് പാസ്റ്റർ ജിജോ എബ്രഹാം, ജനറൽ സെക്രട്ടറി ജോൺ തുണ്ടിൽ,ട്രെഷറർ ബാബു വർഗീസ്, മാനേജർ പി എൻ സൗദാമിനി, ഡയറക്ടർ ബോർഡ് അംഗം കെ ജെ വത്സല എന്നിവർ പങ്കെടുത്തു.



