
ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിന് വേദി ഒരുക്കുന്ന പമ്പാ മണൽപുറത്തു പന്തൽ കാൽനാട്ടു കർമ്മം നടന്നു.
2025 ഫെബ്രുവരി 02 മുതൽ 09 വരെ നടക്കുന്ന 113 – മത് അയിരൂർ – ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിന് വേദി ഒരുക്കുന്ന പമ്പാ മണൽപുറത്തു ശ്രീ വിദ്യാധിരാജ നഗറിൽ പന്തൽ നിർമ്മാണത്തിന്റെ കാൽനാട്ടു കർമ്മം ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി. എസ്. നായർ നിർവഹിച്ചു. രാവിലെ ഗണപതി ഹോമവും, ഭൂമി പൂജയും, വാസ്തു പൂജയും നടന്നിരുന്നു. ഹിന്ദുമത മഹാമണ്ഡലം ഭാരവാഹികളായ ജനറൽ സെക്രട്ടറി എ ആർ വിക്രമൻ പിള്ള, ട്രഷറർ റ്റി . കെ സോമനാഥൻ നായർ, വൈസ് പ്രസിഡന്റ്മാരായ മലേത്തു സരളാദേവി എക്സ്. എം എൽ എ, അഡ്വ. കെ ഹരിദാസ്, കെ. കെ. ഗോപിനാഥൻ നായർ, സെക്രട്ടറിമാരായ അഡ്വ. ഡി രാജഗോപാൽ, കെ ആർ വേണുഗോപാൽ, ജി. രാജ്കുമാർ, പന്തൽ കമ്മിറ്റി ജോ. കൺവീനർമാരായ റ്റി . വി ഗോപകുമാർ, വേണുഗോപാൽ, അനീഷ് ജി, വി ആർ മോഹനൻ നായർ, മോഹൻ ജി നായർ, ജോതിസ് വി പിള്ള, മനേഷ് എസ് നായർ, എം എസ്. അനിൽ കുമാർ, എം ജി സജീവ് കുമാർ, കെ എൻ രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ജനറൽ കമ്മിറ്റി അംഗങ്ങൾ, പൊതുയോഗ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു



