News

റാന്നിയിൽ നടന്ന ഷീറൈസിൽ മികവ് തെളിയിച്ച വനിതകളെ ആദരിച്ച ചടങ്ങ് അമ്മ ജനറൽ സെക്രടറി കുക്കു പരമേശ്വരൻ ഉദ്ഘാടനം ചെയ്തു

സംരംഭങ്ങളിൽ മികച്ച വിജയം നേടിയ വനിതകൾ പങ്കുവച്ച അനുഭവങ്ങളും അവരുടെ അർത്ഥവത്തായ ഉപദേശങ്ങളും ജീവിതത്തിൽ പുതിയ വഴി തെളിയിച്ചാണ് ഷീ റൈസിൽ എത്തിയ വനിതകൾ മടങ്ങിയത്.  ഒപ്പം ജീവിത വിജയം നേടിയ വനിതകൾ ഷീ റെസിൻ്റെ ആദരവ് നേടി. 
വിജയത്തിൻറെ  പെൺ വഴികൾ വനിത സംരംഭങ്ങളുടെ സംഗമത്തിൽ  മാധ്യമപ്രവർത്തക ക്രിസ്റ്റീന ചെറിയാൻ വിഷയാവതരണം നടത്തി. മിലൻ ഡിസൈൻസ് ഉടമ ഷേർലി റോജിമോൻ കുന്നിരിക്കൽ, സാമൂഹ്യ സംരംഭക സന്ധ്യ രാധാകൃഷ്ണൻ, റേയ്ച്ചൽ കിച്ചൺ ഉടമ സിനി റേച്ചൽ മാത്യു, ഡ്രീംസ് ഫുഡ് ഉടമ സ്വപ്ന എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു.
 റാന്നിയിൽ മികവ് തെളിയിച്ച വനിതകളെ ആദരിച്ച ചടങ്ങ് അമ്മ ജനറൽ സെക്രടറി കുക്കു പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. അഡ്വ പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ എസ് ആദില , കില ലക്ചറർ ഡോ എസ് വിനോദ്, അസി പ്രൊഫ ഡോ ജിക്കു ജയിംസ്,  ജെ ദീപു, റഹ്മത് എം യൂനസ് , സി കെ സിന്ധു, ഉഷ ജി നായർ, ബിന്ദു നാരായണൻ, ഉഷ ജേക്കബ് എന്നിവർ സംസാരിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page