News

ജില്ല/സർക്കാർ വാർത്തകൾ/ അറിയിപ്പുകൾ/പ്രവാസി ഭദ്രത വായ്പാ പദ്ധതി /വോക്ക് ഇന്‍ ഇന്റര്‍വ്യൂ/മെഡിക്കല്‍ ഓഫീസര്‍ നിയമനം/താലൂക്ക് വികസനസമിതി യോഗം മാര്‍ച്ച് ഒന്നിന്.

പ്രവാസി ഭദ്രത വായ്പാ പദ്ധതി

കുടുംബശ്രീ നോര്‍ക്ക റൂട്ട്‌സുമായി ചേര്‍ന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത വായ്പാ പദ്ധതിക്ക് തൊഴില്‍ നഷ്ടപ്പെട്ടുവന്ന പ്രവാസികള്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ആറുമാസമെങ്കിലും അയല്‍ക്കൂട്ട അംഗത്വം നേടിയ കുടുംബശ്രീ അംഗമോ കുടുംബാംഗമോ കുടുംബശ്രീയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട സംഘടന അംഗത്തിനോ അപേക്ഷിക്കാം.  കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും പ്രവാസജീവിതം നയിച്ച വ്യക്തി ആയിരിക്കണം. വായ്പ പരിധി  രണ്ടു ലക്ഷം രൂപ.  പലിശ നാലു ശതമാനം. തിരിച്ചടവ് രണ്ടുവര്‍ഷം.  വെബ്‌സൈറ്റ് : www.kudumbashree.org,  www.norkaroots.org , ഫോണ്‍ :  0468 2221807, 6235000825.

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

കോന്നി മെഡിക്കല്‍ കോളജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ നിയമിക്കുന്നു. ജെപിഎച്ച്എന്‍ യോഗ്യത, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് , മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം മാര്‍ച്ച് ആറിന് രാവിലെ 10.30ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന്  ഹാജരാകണം. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവൃത്തി പരിചയമുളളവര്‍ക്കും പത്തനംതിട്ട ജില്ലക്കാര്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ്. ഫോണ്‍ : 0468 2344823, 2344803.

കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം മാര്‍ച്ച് ഒന്നിന്

കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം മാര്‍ച്ച് ഒന്നിന് രാവിലെ 11ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

റാന്നി താലൂക്ക് ആശുപത്രിയിലെ ഡി-അഡിക്ഷന്‍ സെന്ററിലേക്ക് താല്‍കാലികമായി മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുളള അഭിമുഖം മാര്‍ച്ച് 11ന് രാവിലെ 10.30ന് റാന്നി താലൂക്ക് ആശുപത്രിയില്‍ നടക്കും. എംബിബിഎസ് / റ്റിസിഎംസി രജിസ്‌ട്രേഷന്‍ (സൈക്യാട്രി പി.ജി അഭികാമ്യം) യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18നും 45നും മധ്യേ. ഒഴിവ് -ഒന്ന്.  ബയോഡേറ്റയോടൊപ്പം തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. ഫോണ്‍ : 9188522990.

വനിതാ കമ്മിഷന്‍ അദാലത്ത്: 15 പരാതികള്‍ക്ക് പരിഹാരം

തിരുവല്ല മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ 15 പരാതികള്‍ തീര്‍പ്പാക്കി. ആകെ ലഭിച്ചത് 66 എണ്ണം. അഞ്ചെണ്ണം പൊലിസ് റിപ്പോര്‍ട്ടിനും മൂന്ന് എണ്ണം ജാഗ്രതാസമിതി റിപ്പോര്‍ട്ടിനുമായി നല്‍കി. ജില്ലാ നിയമ സഹായ വേദിയിലേക്ക് രണ്ട് പരാതി കൈമാറി. പുതിയതായി ഒരു പരാതി ലഭിച്ചു. 41 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി നേതൃത്വം നല്‍കി. അഡ്വ. സീമ, അഡ്വ. സബീന, ഡാലിയ റോബിന്‍, വീണ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page