
ജില്ലാ പോലീസ് ആസ്ഥാനത്തും ക്യാമ്പിലും ദേശീയ പതാക ഉയർത്തി
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജില്ലാ പോലീസ് ആസ്ഥാനത്തും ഡി എച്ച് ക്യൂ ക്യാമ്പിലും ദേശീയ പതാക ഉയർത്തി. രാവിലെ 9 ന് നടന്ന ചടങ്ങിൽ ജില്ലാ അഡീഷണൽ എസ് പി പി വി ബേബിയാണ് ജില്ലാ പോലീസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയത്. അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശവും നൽകി. രാജ്യത്തിന്റെ സർവ്വതോന്മുഖമായ പുരോഗതിയിലും ഉന്നതമായ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനുള്ള പരിശ്രമത്തിലും എല്ലാവരും പങ്കാളികളാകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി സുനിൽ കൃഷ്ണൻ പരേഡ് കമൻഡർ ആയി. ജില്ലാ പോലീസ് സംസ്ഥാനത്തെ വിവിധ യൂണിറ്റുകളായ ഡി സി ആർ ബി, ജില്ലാ ക്രൈം ബ്രാഞ്ച്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, നർകോട്ടിക് സെൽ, ടെലികോം വിഭാഗം, വനിതാ സെൽ, സൈബർ സെൽ, സൈബർ പോലീസ് സ്റ്റേഷൻ എന്നിവടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരും മിനിസ്റ്റീരിയൽ ജീവനക്കാരും മറ്റും പങ്കെടുത്തു. രാവിലെ 9 ന് ഡി എച്ച് ക്യൂ ക്യാമ്പിലും ദേശീയ പതാക ഉയർത്തി. എസ് ഐ പ്രകാശ് പതാക ഉയർത്തി. നിരവധി പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



