News

ഗ്ലോക്കോമ ബോധവൽക്കരണവും സൗജന്യ നേത്ര രോഗ പരിശോധനയും നടന്നു

ജില്ലാ പോലീസ് സോഷ്യൽ പോലീസിംഗ് ഡിവിഷൻ – ജനമൈത്രി സുരക്ഷാ പദ്ധതിയുടേയും പത്തനംതിട്ട അഹല്യാ കണ്ണാശുപത്രിയുടേയും സംയുക്‌താഭിമുഖ്യത്തിൽ ഗ്ലോക്കോമ ബോധവൽക്കരണവും സൗജന്യ നേത്ര രോഗ പരിശോധനയും ജില്ലാ പോലീസ് ഡി എച്ച് ക്യൂ സഭാഹാളിൽ വച്ച് നടന്നു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം സോഷ്യൽ പോലീസ് വിഭാഗം ജനമൈത്രി സുരക്ഷാ പദ്ധതി ജില്ലാ നോഡൽ ഓഫിസർ അഡീഷണൽ എസ് പി ആർ ബിനു പരിപാടിക്ക് നേതൃത്വം നൽകി ഉദ്ഘാടനം നിർവഹിച്ചു. അഹല്യാ ആശുപത്രിയിലെ ഡോ ഫേബാ മേരി ജോർജ് ഗ്ലോക്കോമ രോഗാവസ്ഥയെപ്പറ്റി ക്ലാസ് നയിച്ചു. ഡോ ജെറിൻ, ഓഫ്ത്താoമോളജിസ്റ്റുമാരായ ശലഭ , അസ്ന , ഒപ്റ്റിക്കൽ സെയിലർ കൃഷ്ണദാസ്, എന്നിവർ പോലീസ് ഉദ്യോഗസ്ഥർക്കുള്ള പരിശോധനകൾക്ക് നേതൃത്വം നൽകി. ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ് ഐ സുരേഷ്കുമാർ, സി പി ഒ സർജി പ്രസാദ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. ജില്ലയിലെ പോലീസ് സ്റ്റേഷനുകൾ, ജില്ലാ പോലീസ് ആസ്ഥാനം, ഡി എച്ച് ക്യൂ എന്നിവടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർ, പോലീസിൽ നിന്നും വിരമിച്ചവർ, മിനിസ്റ്റിരിയൽ ജീവനക്കാർ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു. അഹല്യ ആശുപത്രി പി ആർ ഓ രാഹുൽ രാജൻ പങ്കെടുത്തവർക്ക് കൃതജ്ഞത നേർന്നു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page