റാന്നി:നിര്‍ത്തിയിട്ട സ്വകാര്യ ബസിന് പിന്നില്‍ ഇടിച്ചുകയറിയ ഇരുചക്ര വാഹനം ഓടിച്ച യുവാവിന് ദാരുണാന്ത്യം.ഒപ്പം യാത്ര ചെയ്തയാളിനെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അത്തിക്കയം ചെമ്പനോലി വെട്ടിക്കല്‍ അച്ചന്‍കുഞ്ഞിന്റെ മകന് അലൻ (22) ആണ് മരിച്ചത്.ഇന്നു രാവിലെ എട്ടേകാലിന് പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മാമുക്ക് ജംങ്ഷനിലായിരുന്നു അപകടം.യാത്രക്കാരെ കയറ്റുവാനായി ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ സ്വകാര്യ ബസിന് പിന്നിലേയ്ക്ക് ഇരുചക്രവാഹനം ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.സഹയാത്രികനായ മടന്തമണ്‍ വെട്ടിക്കല്‍ കുഞ്ഞുമോന്റെ മകന് ആല്ബിന്(18) ആണ് റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്