News

മാറുന്ന സാമൂഹികക്രമത്തിൽ കുട്ടികളെ സംബന്ധിച്ച വിഷയങ്ങളിൽ പോലീസിന് കൂടുതൽഅവബോധമുണ്ടാവണമെന്ന് ജില്ലാ പോലീസ് മേധാവി

മാറുന്ന സാമൂഹികക്രമത്തിൽ കുട്ടികളെ സംബന്ധിച്ച വിഷയങ്ങളിൽ പോലീസിന് കൂടുതൽ അവബോധമുണ്ടാവേണ്ടത് അനിവാര്യമാണെന്ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ്, മിഷൻ വാത്സല്യ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാ പോലീസ് ആസ്ഥാനത്തെ ഡി എച്ച് ക്യു സഭാഹാളിൽ പോലീസ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച രണ്ടുദിവസത്തെ പരിശീലനപരിപാടി
ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പോലിസ് മേധാവി. 29, 30 തിയതികളിലായാണ്‌ പരിപാടി നടന്നത്. നിയമപ്രകാരം രണ്ട് വിഭാഗമായി തിരിക്കപ്പെടുന്ന 18 വയസ്സ് വരെയുള്ളവരുടെ അവകാശങ്ങൾ, സംരക്ഷണം തുടങ്ങിയവ കൈകാര്യം ചെയ്യുന്ന കർത്തവ്യവാഹകരിൽ ഏറ്റവും സുപ്രധാന പങ്കുള്ള പോലീസ് സംവിധാനമാണ് എസ് ജെ പി യു.
ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികൾ, നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾ എന്നിങ്ങനെ രണ്ടുതരത്തിലുള്ള കുട്ടികളുടെ എല്ലാവിധ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പലവിധ കെണികളിൽ അറിയാതെ ചെന്നു വീഴുന്ന കുട്ടികൾ, അല്ലെങ്കിൽ വ്യത്യസ്ത കാരണങ്ങളാൽ അനാഥരാക്കപ്പെടുന്നവർ, ഇത്തരത്തിൽ വിഭിന്നമായ കുട്ടികളെ പോലീസിന് കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇതിനായി പോലീസ് ഉദ്യോഗസ്ഥർക്ക് വ്യക്തമായ നിയമാവബോധവും പ്രായോഗികശേഷിയും അനിവാര്യമാണ്. പരിശീലനപരിപാടികൾ ഇത്തരത്തിൽ പ്രയോജനപ്പെടട്ടെ എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. 29 ന് രാവിലെ 10 ന് നടന്ന ചടങ്ങിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം എം ആർ ലീല അധ്യക്ഷയായി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ടി ആർ ലതാകുമാരി സ്വാഗതവും, ഡിസിപിയു ലീഗൽ കം പ്രൊബേഷൻ ഓഫീസർ അഡ്വ ആർ അമല കൃതജ്ഞതയും പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം ഡോ വിജയമോഹൻ, അഡീഷണൽ എസ്പി ആർ ബിനു, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ് ജില്ലാ നോഡൽ ഓഫീസറുമായ കെ എ വിദ്യാധരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
പരിശീലനപരിപാടിയിൽ കുട്ടികളുടെ മാനസിക സാമൂഹിക സുരക്ഷ, നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളും അവകാശ സംരക്ഷണ നിയമങ്ങളും എന്നീ വിഷയങ്ങളിൽ ക്ലാസുകളും ഇന്ററാക്ഷൻ ഗെയിമുകളും നടന്നു.രസകരമായ വിവിധ ടാസ്കുകൾ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകി വളരെ വ്യത്യസ്തമായ രീതിയിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ദിശ കാവൽ പദ്ധതി കോഡിനേറ്റർ ലിബിൻ കുഞ്ഞുമോൻ, കേസ് വർക്കർ കെ എസ് സുകന്യ, അഡ്വ ആർ അമല എന്നിവർ ക്ലാസുകൾക്കും മറ്റുപരിപാടികൾക്കും നേതൃത്വം നൽകി. പോലീസ് സ്റ്റേഷനുകളിലെ സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റിലെ (എസ് ജെ പി യു )23 അംഗങ്ങൾ, ജില്ലയിലെ 10 സ്റ്റേഷനുകളിലെ പുതിയ ബാച്ചിൽ പെട്ട 10 പോലീസ് ഉദ്യോഗസ്ഥർ എന്നിവരാണ് പങ്കെടുത്തത്. 30 ന് വൈകിട്ട് അഞ്ചോടെ പരിപാടി സമാപിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page