News

പത്തനംതിട്ട ജില്ലയിൽ സെപ്തബർ 30 ന് അവസാനിക്കുന്ന സർക്കാർ അറിയിപ്പുകൾ

സീറ്റ് ഒഴിവ്

മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി. ഐയില്‍ എന്‍.സി.വി.റ്റി സ്‌കീം പ്രകാരമുള്ള   ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ടുവര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (ഒരുവര്‍ഷം) ട്രേഡുകളിലെ സീറ്റുകളിലേക്ക് ഒഴിവുണ്ട്. പ്രവേശനത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ് സഹിതം  ഹാജരായി അഡ്മിഷന്‍ നേടാം.  അവസാന തീയതി സെപ്റ്റംബര്‍  30. ഫോണ്‍ :  0468-2259952 , 9995686848, 8075525879.
 
ടെന്‍ഡര്‍

ശബരിമല തീര്‍ഥാടകരുടെ സുരക്ഷയ്ക്കും അപകടത്തില്‍പെടുന്നവരുടെ രക്ഷാപ്രവര്‍ത്തനങ്ങളുമായി  ബന്ധപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് നടത്തിവരുന്ന ശബരിമല സേഫ് സോണ്‍ പ്രൊജക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓപ്പറേറ്റര്‍ ഉള്‍പ്പെടെ ഒരു ക്രെയിന്‍ സര്‍വീസ് ലഭിക്കുന്നതിലേക്ക്് ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡറുകള്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്, പാറയില്‍ ബില്‍ഡിംഗ്സ്,സ്റ്റേഡിയം ജംഗ്ഷന്‍, മാക്കാംകുന്ന്, പത്തനംതിട്ട-689645 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 30 ന് മുന്‍പായി ലഭിക്കണം.  ഫോണ്‍ : 0468 2222426.

ലേലം

മല്ലപ്പളളി  താലൂക്ക് ആശുപത്രി പരിസരത്ത്  അപകടകരമായി നില്‍ക്കുന്ന പ്ലാവ് മുറിച്ചുമാറ്റുന്നതിന് സെപ്റ്റംബര്‍ 30 ന് രാവിലെ 11.30 ന് താലൂക്ക് ആശുപത്രിയില്‍ ലേലം നടക്കും. ഫോണ്‍ : 0469 2683084

 

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page