
മഹിളാ സാഹസ് യാത്രയുടെ കല്ലൂപ്പാറ മണ്ഡലത്തിലെ സ്വീകരണ യോഗം കെപിസിസി മുൻ നിവാഹക സമിതി അംഗം അഡ്വ റെജി തോമസ് ഉദ്ഘാടനം ചെയ്തു
മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം പി നയിക്കുന്ന മഹിളാ സാഹസ് യാത്രയുടെ കല്ലൂപ്പാറ മണ്ഡലത്തിലെ സ്വീകരണ യോഗം കെപിസിസി മുൻ നിവാഹക സമിതി അംഗം അഡ്വ റെജി തോമസ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കുഞ്ഞുമോൾ കുര്യാക്കോസ് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡൻ്റ് രജനി പ്രദിപ് മുഖ്യപ്രഭാക്ഷണം നടത്തി. എ ഐ സി സി അംഗം മാലേത്ത് സരളാദേവി എക്സ് എം എൽ എ, ഡിസിസി ജനറൽ സെക്രട്ടറിമാരായ എലിസബത്ത് അബു, കോശി പി സക്കറിയ, സജി കൊട്ടക്കാട്ട്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, ജയലക്ഷമി ദത്തൻ, ലാലി ജോൺ , അനിത , സുധ നായർ, വിബിത ബാബു, മഞ്ജു വിശ്വനാഥ് , ആശാ തങ്കപ്പൻ, , ജ്ഞാനമണി മോഹൻ , ഷൈബി ചെറിയാൻ, റെയ്ചെൽ വി മാത്യു, ചെറിയാൻ മണ്ണഞ്ചേരി, അമ്പിളി പ്രസാദ്, സൂസൻ തോംസൺ, അനിൽ തോമസ്, റെജി ചാക്കോ, ഗീത ശ്രീകുമാർ, അന്നമ്മ ഐസക്ക്, ലിസ സാനോ , ജോളി സുനിൽ, അജിത കുട്ടപ്പൻ, മീര മനോജ്, ഡെയ്സി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു



