
News
യുവാവിനെ നടുറോഡിൽ വളഞ്ഞിട്ടാക്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി.
കോന്നിയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ടാക്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി.അരുവാപ്പുലം കൊക്കാത്തോട് സ്വദേശിയായ പുത്തൻവീട് അറബിൽലാൻഡ് വീട്ടിൽ നിസ്സാം എന്നു വിളിക്കുന്ന നിഹാസ്സ് നാസർ (20) ആണ് അറസ്റ്റിലായത്. ഞായർവൈകുന്നേരം 6.15 മണിയോടെയായിരുന്നു സംഭവം.രണ്ടു ബൈക്കുകളിലായെത്തിയ പ്രതികൾ പുളിഞ്ചാണി ജംഗ്ഷനിൽ നിൽക്കുകയായിരുന്ന യുവാവിനെ വളയുകയും അസഭ്യം പറഞ്ഞുകൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇരുമ്പ് സ്ക്വയർ ട്യൂബ് കൊണ്ട് അടിച്ചതിൽ വെച്ച് യുവാവിന്റെ വലതു കൈയ്യുടെ മുട്ടിന് അസ്ഥിക്ക് ഒടിവ് സംഭവിച്ചു പ്രതികളിലൊരാൾ യുവാവിന്റെ ഭാര്യാസഹോദരനെ മുമ്പ് ദേഹോപദ്രവം ഏല്പിച്ചതിനെപ്പറ്റി ചോദിച്ചതിലുളള വിരോധം ആണ് സംഘം ചേർന്ന് ആക്രമിക്കാനിടയാക്കിയത് .കൃത്യത്തെ തുടർന്ന് പ്രതികളെല്ലാം ഒളിവിൽപ്പോകുകയായിരുന്നു. കേസിലെ നാലാം പ്രതിയെ കോന്നി പോലീസ് സബ് ഇൻസ്പെക്ടർ ഷൈജു.എസിന്റെ നേതൃത്വത്തിൽ എ.എസ്.ഐ അഭിലാഷ് ,എസ്.സി.പി.ഒ രഞ്ജിത്ത്കുമാർ എന്നിവരടങ്ങിയ സംഘം കുമ്മണ്ണൂർ എന്ന സ്ഥലത്ത് നിന്നും പിടികൂടുകയായിരുന്നു. മറ്റു പ്രതികളെല്ലാം ഒളിവിലാണ് . അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.



