
സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി എസ് സി സ്കൂളിൽ നടന്ന എസ് പി സി കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് വർണ്ണാഭമായി
സാമൂഹ്യ പ്രതിബദ്ധതയും, സേവന സന്നദ്ധതയും, രാജ്യ സ്നേഹവും അച്ചടക്കവും ഉള്ള ഒരു യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പിലാക്കിയ സ്റ്റുഡൻ്റ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി റാന്നി എസിസ്കൂളിൽ പാസിങ് ഔട്ട് പരേഡ് നടന്നു റാന്നി പോലീസ് സബ് ഡിവിഷൻ പരിധിയിൽ വരുന്ന നാല് സ്കൂളുകളിലെ എസ് പി സി പാസിങ് ഔട്ട് പരേഡാണ് എസ്. സി .ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്നത്. എസ്.സി. ഹയർ സെക്കൻഡറി സ്കൂൾ എസ്.സി .വി .എച്ച്എസ്എസ് കൊറ്റനാട് ,എം എസ് എച്ച്എസ്എസ് റാന്നി ,ബി. എ .എച്ച് .എസ് ചെറുകുളഞ്ഞി എന്നീ സ്കൂളുകളിലെ 176 കേഡറ്റുകളാണ് പരേഡിന് മൈതാനത്ത് അണിനിരന്നത്. റാന്നി സർക്കിൾ ഇൻസ്പെക്ടർ ജിബു ജോൺ പരേഡിന്റെ സല്യൂട്ട് സ്വീകരിച്ചു. ബി .എ . എച്ച് എസ് ചെറുകുളഞ്ഞിയിലെ അക്ഷയ സന്തോഷ്, എസ് സി എച്ച് ,എസ് ,എസിലെ ദക്ഷിണാമൂർത്തി .വി.എന്നിവരാണ് പരേഡിന് നയിച്ചത് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റൂബി കോശി ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്സ് സ്കൂൾ മാനേജർ മാരായ റവ. ജോൺസൺ വർഗീസ്, അഡ്വക്കേറ്റ് .പ്രകാശ് കുമാർ ചരളേൽ കെ സി ജേക്കബ് , ഫാദർ ജോസഫ് വരമ്പയ്ക്കൽ, സ്കൂൾ പ്രിൻസിപ്പാൾ ബെറ്റി. പി. ആന്റോ ഹെഡ്മാസ്റ്റർമാരായ ബിനോയ് .കെ . ഏബ്രഹാം, അനി മാത്യു, അനിൽകുമാർ കെ.പി ,ലീന തങ്കച്ചൻ , പി.റ്റി.എപ്രസിഡൻറ് മാരായ ജയൻ .പി .വർഗീസ്, ഷാജി മാത്യു, സ്കൂളുകളിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ബെറ്റ്സി.കെ. ഉമ്മൻ, പ്രീതി അച്ചാമ്മ ജോർജ്ജ്, ആരതി. എസ് നായർ , അശ്വതി കുട്ടി ഒ.റ്റി,ഡ്രിൽ ഇൻസ്പെക്ടർമാർ രക്ഷിതാക്കൾ ,പി .ടി അംഗങ്ങൾ, മാനേജ്മെൻറ് അംഗങ്ങൾ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നുപരേഡിനെ നയിച്ച ലീഡർമാർക്കും ഈ വർഷം സർവീസിൽനിന്ന് വിരമിക്കുന്ന കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സൂസൻ സാം , അനിൽകുമാർ കെ.പി ,എന്നിവർക്കും ഉപഹാരം നൽകി.



