
വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസ് കാരുണ്യ ഭവനം പദ്ധതി ഉദ്ഘാടനം ചെയ്തു.
റാന്നി : വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസ് കാരുണ്യ ഭവനം പദ്ധതിയും, “കാരുണ്യ ഭവനം ജീവകാരുണ്യ പദ്ധതിയുടെ” ഭാഗമായി സുഷുമ്‌നാ നാഡിയ്ക്ക് തകരാർ വന്ന് കിടപ്പിലായ റാന്നി – മോതിരവയൽ സ്വദേശി ഷിനുവിന് സമർപ്പിയ്ക്കുന്ന ഭവനനിർമ്മാണ പ്രവർത്തനവും കുറിയാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ ഉദ്‌ഘാടനം ചെയ്‌തു.
സ്നേഹവും കരുതലുമാണ് ഈശ്വരൻ നമ്മിൽ നിന്ന് ആഗ്രഹിയ്ക്കുന്നതെന്നും, പ്രവാസി മലയാളികൾ ജന്മനാടിനു നൽകുന്ന കരുതലും സ്നേഹവും ശ്ലാഖനീയമാണെന്ന് കുറിയാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ പറഞ്ഞു.
കാരുണ്യ ഭവനം പദ്ധതിയുടെ ഭാഗമായി വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ് റീജിയൺ ഏഴ് വീടുകൾ രണ്ടു മാസത്തിനുള്ളിൽ കേരളത്തിൽ നിർമ്മിച്ചു നൽകും. ഒരു കൊച്ചു വീട് സ്വപ്‌നം കാണുന്ന അർഹരായ ഭവനരഹിതർക്കാണ് ഈ പദ്ധതി പ്രകാരം വീടുകൾ നിർമ്മിച്ചു നൽകുന്നത്.
വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസ് പ്രസിഡണ്ട് ഡയസ് ഇടിക്കുളയുടെ അദ്ധ്യക്ഷതയിൽ ഉറഹാ ബിഷപ്പ് ഹൗസിൽ ചേർന്ന യോഗം കുറിയാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ ഉദ്‌ഘാടനം ചെയ്‌തു. പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനിതാ അനിൽ കുമാർ, വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ ചെയർമാൻ തോമസ് ഉമ്മൻ, ഫാദർ തോമസ് കോശി പനച്ചമൂട്ടിൽ, വർക്കി ഏബ്രഹാം കാച്ചാണത്ത്, ആബു. ഐ. കോശി, ഭദ്രൻ കല്ലയ്ക്കൽ, റെജി കൊപ്പാറ, ഷിബു തുണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.


