News

മല്ലപ്പള്ളിയിൽ ബൂത്തുകൾ സംയുക്തമായി നടത്തിയ ഗാന്ധിജയന്തി ദിനാഘോഷങ്ങൾ ആന്റോ ആൻറണി എംപി ഉദ്ഘാടനം ചെയ്തു

മല്ലപ്പള്ളിയിൽ സിഎംഎസ് ജംഗ്ഷനിൽ മല്ലപ്പള്ളിയിൽ ബൂത്തുകൾ സംയുക്തമായി നടത്തിയ ഗാന്ധിജയന്തി ദിനാഘോഷങ്ങൾ ആന്റോ ആൻറണി എംപി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മിഥുൻ കെ ദാസ്, വിജയൻ, ഗോപി മുള്ളൻകുഴി, മോനിച്ചൻ, സജിയുടെ ഇരുമേട എന്നിവർ പ്രസംഗിച്ചു.

കല്ലൂപ്പാറ മണ്ഡലം ആറാം വാർഡിൽ നടന്ന ഗാന്ധി ജയന്തി ദിനാചരണം ഡി.സി.സി ജനറൽ സെക്രട്ടറി കോശി പി. സഖറിയ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ഈപ്പൻ പെരുമാൾ അദ്ധ്യക്ഷത വഹിച്ചു. മോഹനൻ കോടമല, ബിജി മാത്യു, പ്രസാദ് പെരുമാൾ, സണ്ണി തച്ചക്കാലിൽ,സണ്ണി പറത്താനത്ത്, മോൻസൺ കുരുവിള, എബ്രഹാം പയ്യനാട്ട് എന്നിവർ പ്രസംഗിച്ചു.

കടുവാക്കുഴിയിൽ കോൺഗ്രസ്‌ കല്ലൂപ്പാറ മണ്ഡലം രണ്ടാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധി ജയന്തി ദിനാഘോഷം കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ്‌ ബെന്നി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക് ജനറൽസെക്രട്ടറി മാരായ സജി പൊയ്ക്കുടിയിൽ, ദിപുരാജ് കല്ലോലിക്കൽ, ബൂത്ത്‌ പ്രസിഡന്റ്‌ മത്തായി വർഗീസ്, വിജയകുമാർ, ജോസ് പ്രസാദ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page