News

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് എരുമേലി അട്ടിവളവിൽ അപടത്തിൽപ്പെട്ടു

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് എരുമേലിയിൽ അപടത്തിൽപ്പെട്ടു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല. തമിഴ്നാട് നാമക്കല്ല് സ്വദേശികളായ തീർത്ഥാടകർ എരുമേലിയിൽ നിന്നും ശബരിമലക്ക് പോകും വഴിയാണ് മിനി ബസ് ഞാറാഴ്ച 7.50 ന്, എരുമേലി അട്ടിവളവിന് നീയന്ത്രണം വിട്ട് തിട്ടയിൽ ഇടിച്ച് റോഡിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത്. വാഹനത്തിൽ കുട്ടികളടക്കം22 പേരാണ് ഉണ്ടായിരുന്നത് അപകടത്തിൽനിസാര പരിക്കേറ്റ 6 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തമിഴ്നാട് സ്വദേശികളായ മണിവേൽ, ഗോവിന്ദരാജ്, ഗണേശ്, വെങ്കിടേശ്, സെൽവരാജ്, ആനന്ദ് രാജ് എന്നിവർക്കാണ് പരിക്കു പറ്റിയത്. കൈത്തണ്ടക്ക് ക്ഷതമേറ്റതിനെ തുടർന്ന് ഗോവിന്ദ് രാജിനെയും, വെങ്കിടേശിനേയും കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി, മറ്റുള്ള 4 തീർത്ഥാടകരെ എരുമേലി ഗവൺമെൻ്റ് സി.എച്ച് എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവം നടന്നയുടെ പോലീസ് എത്തി രക്ഷാപ്രവർത്തനം നടത്തി.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page