News

റാന്നി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ റാന്നി എം എസ് എച്ച് എസ് , സ്കൂളിൽ കുട്ടികൾക്ക് പോക്സോ, ലഹരി എന്നി വിഷയങ്ങളെ പറ്റി ബോധവത്കരണ ക്ലാസ്സ്‌ നടത്തി

റാന്നി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ എസ്.പി.ജി.യുടെ ഭാഗമായി റാന്നി എം എസ് എച്ച് എസ് എസ്, സ്കൂളിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും പോക്സോ, ലഹരി എന്നി വിഷയങ്ങളെ പറ്റി ബോധ വത്കരണ ക്ലാസ്സ്‌ നടത്തി. റാന്നി സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ജിബു ജോൺ ക്ലാസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യാതിഥിയായിപബ്ലിക് പ്രോസിക്യൂട്ടർ . ജയ്സൺ മാത്യുപങ്ക് ടുത്തു സംസാരിച്ചു. പോക്സോ, മൊബൈലിന്റെ ദുരുപയോഗം സംബന്ധിച്ചുള്ള ദോഷവശങ്ങൾ എന്നീ വിഷയത്തെപ്പറ്റി പബ്ലിക് പ്രോസിക്യൂട്ടർ ജയ്സൺ മാത്യു,, റാന്നി എക്സൈസ് പ്രിവന്റീവ് ഓഫീസർ. സംഗീത ലഹരിയെ പറ്റിയും ക്ലാസ് നയിച്ചു. എം എസ് എച്ച് എസ് എസ് ഹെഡ്മാസ്റ്റർ ബിനോയ്, സുനിൽ, ജനമൈത്രി കോർഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ, സമിതി അംഗങ്ങളായ മന്ദിരം രവീന്ദ്രൻ, സുരേഷ് പുള്ളോലി, ജനമൈത്രി ബീറ്റ് ഓഫീസർ അശ്വദീഷ്, പിടിഎ പ്രസിഡണ്ട് രജനി പ്രദീപ്, അധ്യാപകരായ സൂസൻ, ജോജീന, രശ്മി, അധ്യാപകരും, രക്ഷിതാക്കളും, എസ്പിസി കുട്ടികളും ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page