
കുടുംബശ്രീയില്‍ പി ആര് ഇന്റേണിനെ ഒക്ടോബര്‍ 14 ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ
കുടുംബശ്രീയില്‍ പി ആര് ഇന്റേണിനെ ഒക്ടോബര്‍ 14 ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂവിലൂടെ തെരഞ്ഞെടുക്കും. യോഗ്യത: ജേണലിസം/മാസ് കമ്മ്യൂണിക്കേഷന്‍ / ടെലിവിഷന്‍ ജേണലിസം /പബ്ലിക് റിലേഷന്‍സ് എന്നിവയില്‍ ഏതിലെങ്കിലും പി ജി ഡിപ്ലോമ. സ്വന്തമായി വീഡിയോ സ്റ്റോറികള്‍ ഷൂട്ട്ചെയ്ത് എഡിറ്റ്ചെയ്യാന്‍ കഴിയുന്നവര്‍ക്ക് മുന്‍ഗണന. പ്രവര്‍ത്തനകാലയളവ് ഒരു വര്‍ഷം. സംസ്ഥാന മിഷന് പി ആര് വിങ്ങിലാണ് നിയമനം.
തൊഴില്വിവരണം പത്രക്കുറിപ്പ്തയ്യാറാക്കല്, റിപ്പോര്‍ട്ടിങ്, ഡോക്യൂമെന്റേഷന്, വെബ്സൈറ്റ് അപ്ഡേഷന്, സോഷ്യല്‍മീഡിയ മാനേജ്മന്റ്, നൂതനപരിപാടി ആവിഷ്ക്കരണം, ജില്ലാതല ഇവന്റുകളുടെ പി ആര് കോ ഓര്‍ഡിനേഷന്‍, ഓഡിയോ- വീഡിയോ സ്റ്റോറി നിര്‍മ്മാണം, പി ആര് സംബന്ധമായ മറ്റു പ്രവര്‍ത്തനങ്ങള്‍, ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ എന്നിവ സഹിതം പകല്‍ മൂന്നിന് മുമ്പ് കുടുംബശ്രീ ജില്ലാ മിഷന് ഓഫീസില്‍ ഹാജരാക്കണം. വിലാസം: ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്, മൂന്നാം നില, കലക്ടറേറ്റ്, പത്തനംതിട്ട. ഫോണ്‍ : 0468 2221807.



