News

അങ്കണവാടികംക്രഷ്ഹെല്‍പ്പര്‍/സ്വയംതൊഴില്‍ പരിശീലനം/ഗുണഭോക്താക്കളുടെ സര്‍വേ/ടെന്‍ഡര്‍/ജൈവവൈവിധ്യ കോണ്‍ഗ്രസ്.

സ്വയം തൊഴില്‍ പരിശീലനം

കലക്ടറേറ്റിന് സമീപമുള്ള എസ്ബിഐ  ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പ്ലംബിംഗ് സാനിറ്ററി പരിശീലനം ആരംഭിക്കുന്നു. പ്രായം 18 – 45. ഫോണ്‍: 04682 992293 , 08330010232.

അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍

കോയിപ്രം ശിശുവികസന പദ്ധതിയില്‍  ഇരവിപേരൂര്‍, പുറമറ്റം  ഗ്രാമപഞ്ചായത്തുകളില്‍ അങ്കണവാടി കം ക്രഷ് ഹെല്‍പ്പറെ  നിയമിക്കുന്നു. യോഗ്യത. എസ്എസ്എല്‍സി / തത്തുല്യം. പ്രായം 18-35. അപേക്ഷ ഫോം കോയിപ്രം ശിശുവികസന പദ്ധതി കാര്യാലയത്തില്‍ ലഭിക്കും. അവസാന തീയതി ഏപ്രില്‍ 11.ഫോണ്‍. 0469 2997331.

ഗുണഭോക്താക്കളുടെ സര്‍വേ

പ്രമാടം ഗ്രാമപഞ്ചായത്തിലെ പിഎംഎവൈ ഗുണഭോക്താക്കളുടെ സര്‍വേ ആരംഭിച്ചു.  റേഷന്‍ കാര്‍ഡ്, ആധാര്‍,  ബാങ്ക് പാസ്ബുക്ക്,  കരം അടച്ച രസീത്, തൊഴില്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം പിഎംഎവൈ സൈറ്റ് വഴിയും പഞ്ചായത്ത് മുഖേനയും അപേക്ഷിക്കാം. ഫോണ്‍: 04682242215.

ടെന്‍ഡര്‍

പന്തളം കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാര്‍മസി, സ്റ്റോര്‍, ലാബ് എന്നിവ നവീകരിക്കുന്നതിനും ഉപകേന്ദ്രത്തില്‍ ടൈല്‍ വിരിക്കുന്നതിനും അംഗീകൃത സ്ഥാപനങ്ങള്‍ /വ്യക്തികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 11. ഫോണ്‍ : 9188166512, 04734 290090.

ടെന്‍ഡര്‍

പന്തളം കുടുംബാരോഗ്യകേന്ദ്രത്തില്‍ പാലിയേറ്റീവ് (ഫസ്റ്റ് ആന്റ് സെക്കന്‍ഡ് യൂണിറ്റ്) പ്രൊജക്ടുകളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാലുവരെ ഗൃഹസന്ദര്‍ശനത്തിന്  ടാക്‌സി പെര്‍മിറ്റുളള 800 സിസിക്ക് മുകളില്‍ എഞ്ചിന്‍ കപ്പാസിറ്റിയുളള ഏഴ് സീറ്റ് വാഹനവും ഡ്രൈവറും  ലഭ്യമാക്കുന്നതിന് ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ ആറ്.  ഫോണ്‍ : 04734 290090.

ശുചിത്വ പ്രഖ്യാപനവുമായി കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്

മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി കോയിപ്രം ബ്ലോക്ക്തല സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം പ്രസിഡന്റ് ജെസി സൂസന്‍ ജോസഫ്  നടത്തി. വൈസ് പ്രസിഡന്റ് എല്‍സ തോമസ് അധ്യക്ഷയായി. ബ്ലോക്കിലെ 97 വിദ്യാലയങ്ങള്‍, 283 സ്ഥാപനങ്ങള്‍, 908 അയല്‍ക്കുട്ടങ്ങള്‍ എന്നിവയുടെ ഹരിത പ്രഖ്യാപനവും നടന്നു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍  മുഖ്യ പ്രഭാഷണം നടത്തി.  ഇരവിപേരൂര്‍ സര്‍ക്കാര്‍ യു.പി സ്‌കൂള്‍,  രാജീവ് ഗാന്ധി മെമോറിയല്‍ ലൈബ്രറി, അയിരൂര്‍ വെറ്ററിനറി ആശുപത്രി എന്നിവയ്ക്ക് ഹരിത ബഹുമതി ലഭിച്ചു.    മികച്ച സിഡിഎസ് ആയി കോയിപ്രം ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു.

ജൈവവൈവിധ്യ കോണ്‍ഗ്രസ്

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും വിദ്യാഭ്യാസ വകുപ്പും സംഘടിപ്പിച്ച വിദ്യാര്‍ഥികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്  തിരുവല്ലയില്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ അനു ജോര്‍ജ്  ഉദ്ഘാടനം  ചെയ്തു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി. ആര്‍ അനില അധ്യക്ഷയായി. ജൈവവൈവിധ്യ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗം ഡോ. മാത്യു കോശി പുന്നക്കാട് ,  ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്‍, കോട്ടയം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. തോംസണ്‍ ഡേവിസ,് തിരുവല്ല അസിസ്റ്റന്റ് എജ്യുക്കേഷന്‍ ഓഫീസര്‍ വി. കെ മിനി കുമാരി, കോഴഞ്ചേരി അസിസ്റ്റന്റ് എജുക്കേഷന്‍ ഓഫീസര്‍ പി. ഐ അനിത,  ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം അധ്യാപിക ഡോ. കെ. ഷീജ  എന്നിവര്‍ പങ്കെടുത്തു.
വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന-ജില്ലാതലത്തില്‍  ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി പ്രോജക്ട് അവതരണം , പെന്‍സില്‍ – ജലഛായ ചിത്രരചനാമത്സരം, പുരയിട ജൈവവൈവിധ്യ സംരക്ഷണം എന്നിവയും ശാസ്ത്ര വിഷയങ്ങളിലെ ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് പ്രോജക്ട് അവതരണവും സംഘടിപ്പിക്കും.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page