
കോൺഗ്രസ് റാന്നി പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി റേഷൻകടക്കു മുൻപിൽ ധർണ്ണ സംഘടിപ്പിച്ചു
വിലക്കയറ്റം മൂലം ജനം ദുരിതത്തിൽ : സിബി താഴത്തില്ലത്ത്
സർക്കാർ അനാസ്ഥ കാരണം റേഷൻ കടകൾ വഴി ആവശ്യ സാധനങ്ങൾ കിട്ടാതെ ജനം ദുരിതം അനുഭവിക്കുകയാണ്. ഇത് നാട്ടിൽ വിലക്കയറ്റത്തിന് ഇടയാകും എന്നും, സാധാരണക്കാരെ മറന്ന് നാട്ടിൽ ബിയർ പാർലറുകൾ ആരംഭിക്കുന്ന തിരക്കിലാണ് സർക്കാർ എന്നും, ഇത് ജനദ്രോഹ നയമാണെന്നും, റേഷൻകടകൾ വഴി അവശ്യസാധനങ്ങൾ വിതരണം ചെയ്യുവാൻ സർക്കാര് നടപടി സ്വീകരിക്കണമെന്നും സിബി താഴതില്ലത്ത് പറഞ്ഞു. റേഷൻ കടകൾ വഴി ആവശ്യ സാധനങ്ങൾ വിതരണം ചെയ്യണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് റാന്നി – പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷനായി. റൂബി കോശി, അന്നമ്മ തോമസ്, ബിനോജ് ചിറയ്ക്കൽ, ഉഷ തോമസ്, സുനിൽകുമാർ യമുന, ജോസഫ് കാക്കാനംപള്ളിൽ, ഷേർളി ജോർജ്, എം. ജി. ശ്രീകുമാർ, ഷിബു പറങ്കിത്തോട്ടത്തിൽ, ജെറിൻ പ്ലാചേരിൽ, കെ. എൻ. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.



