
News
റാന്നിപോലീസ് സ്റ്റേഷനിലെ ശുചി മുറിയിൽ കൈത്തണ്ട് മുറിച്ച് ആത്മഹത്യശ്രമം നടത്തിയ ആളിനെ ആശുപത്രിയിലാക്കി.
റാന്നി: റാന്നിപോലീസ് സ്റ്റേഷനിലെ ശുചി മുറിയിൽ കൈത്തണ്ട് മുറിച്ച് ആത്മഹത്യശ്രമം നടത്തിയ ആളിനെ ആശുപത്രിയിലാക്കി.റാന്നി പഴവങ്ങാടി ഇടശ്ശേരിയിൽ ഹരീഷ് മോഹനെയാണ് റാന്നി പോലീസ് റാന്നിതാലൂക്കാശുപത്രിയിലാക്കിയത്.വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം.കുടുബ വഴക്കു മായി ബന്ധപ്പെട്ട് ഹരിഷിനെ പോലീസ് വിളിച്ചു വരുത്തിയിരുന്നു. സ്റ്റേഷനിൽ നില്ക്കുന്ന സമയം ബാത്തു റൂമിൽ പോകണമെന്ന് പോലീസിനോടാവിശ്യപ്പെട്ടതിനെ തുടർന്ന് ബാത്തു റൂമിൽ കയറിയിട്ട് ഇറങ്ങി വരുബോൾ കൈയ്ക്കണ്ട് മുറുഞ്ഞ് രക്തം ഒലിക്കുന്നതായി പോലീസിൻ്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലാക്കിയെന്നാണ് പോലീസ് പറയുന്നത്.പരിക്ക് ഗുരുതരമല്ലാത്തതിനാൽ ആശുപത്രിയിലെ പരിശോധക്കും ചീക്സക്കും ശേഷം ആശുപത്രി വിട്ടതായി അധികൃതർ പറഞ്ഞു



