
എന്റെ കേരളം -പ്രദര്‍ശന വിപണനമേള ടെന്‍ഡര്‍ ക്ഷണിച്ചു/അഭിമുഖം/കുടുംബശ്രീ അംഗങ്ങള്‍ക്ക്തൊഴിലവസരംതൊഴില്‍മേള/ജില്ലാ ആസൂത്രണ സമിതി യോഗം ഏപ്രില്‍ 23ന്
എന്റെ കേരളം -പ്രദര്‍ശന വിപണനമേള: ടെന്‍ഡര്‍ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന പ്രദര്‍ശന വിപണനമേളയില്‍ ബ്രോഷര്‍ (8 x 18.5 സെ.മീ, 05 ഫോള്‍ഡ്, 10 പേജ്, 1/3 ഡബിള്‍ ഡമ്മി, 130 ജിഎസ്എം, ആര്‍ട്ട് പേപ്പര്‍) അച്ചടിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. കളക്ടറേറ്റിലുളള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കണം. അവസാന തീയതി മെയ് ആറ് ഉച്ചയ്ക്ക് രണ്ടുമണി. ഫോണ്‍ : 0468 2222657.
അഭിമുഖം
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നതിന് ഏപ്രില്‍ 28ന് രാവിലെ 11 ന് അഭിമുഖം നടത്തും. യോഗ്യത ബി.ടെക് (സിവില്‍/കെമിക്കല്‍/എന്‍വയോണ്‍മെന്റല്‍). പ്രായപരിധി 28 വയസ്. പരിശീലനകാലം ഒരു വര്‍ഷം. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകളുമായി ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ ഹാജരാകണമെന്ന് എന്‍വെയോണ്‍മെന്റല്‍ എഞ്ചിനീയര്‍ അറിയിച്ചു. മുന്‍കാലങ്ങളില്‍ അപ്രന്റീസായി സേവനം അനുഷ്ഠിച്ചവര്‍ അപേക്ഷിക്കണ്ട. ഫോണ്‍: 0468 2223983.
ജില്ലാ ആസൂത്രണ സമിതി യോഗം ഏപ്രില്‍ 23ന്
ജില്ലാ ആസൂത്രണ സമിതി യോഗം ഏപ്രില്‍ 23ന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ചേരും.
ജില്ലാ വികസന സമിതി യോഗം 26ന്
ജില്ലാ വികസന സമിതി യോഗം ഏപ്രില്‍ 26ന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ചേരും.
കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കില്‍ ബിസിനസ് കറസ്പോണ്‍ന്റ് ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- പത്താം ക്ലാസ്. സ്വന്തമായി സ്മാര്‍ട്ഫോണ്‍ ഉണ്ടായിരിക്കണം. കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പംഗമോ ആയിരിക്കണം. പ്രായപരിധി 50 വയസ്. തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഹരിത കര്‍മസേന അംഗങ്ങള്‍, കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍, സാധാരണക്കാര്‍ എന്നിവര്‍ക്ക് ബാങ്കിംഗ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 23ന് രാവിലെ 10ന് പത്തനംതിട്ട ടൗണ്‍ ഹാളില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍ : 0468 2221807, 9400538162.
തൊഴില്‍ മേള
കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏപ്രില്‍ 26ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഫോണ്‍ : 9495999688.



