
കൃഷ്‌ണേന്ദു അജിരചിച്ച ആദ്യ ഇംഗ്ലീഷ് നോവൽ പ്രകാശനം ചെയ്തു
അടൂർ സെന്റ് മേരിസ് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി കൃഷ്‌ണേന്ദു അജി രചിച്ച ആദ്യ ഇംഗ്ലീഷ് നോവൽ പ്രകാശനം ചെയ്തു. ‘എഫിമെറൽ എക്കോസ്’ എന്ന് പേരിട്ട പുസ്തകത്തിന്റെ പ്രകാശനം പ്രശസ്ത സിനിമ സംവിധായകൻ ഡോ ബിജു നിർവഹിച്ചു. അടൂർ സെന്റ് മേരിസ് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് ഹയർ സെക്കന്ററി തിരുവനന്തപുരം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ സുധ ഏറ്റുവാങ്ങി. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ആർ ശ്രീകുമാർ, ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കെ എ വിദ്യാധരൻ, അടൂർ ഡി വൈ എസ് പി ജി സന്തോഷ് കുമാർ ഹെഡ് മിസ്ട്രെസ് ബിനുമേരിതോമസ്, സ്കൂൾ പി ടി എ പ്രസിഡന്റ് ഷിബു കണിയാൻപറമ്പിൽ, അനിൽ പി കോശി എന്നിവർ പങ്കെടുത്തു. ഇപ്പോൾ സിബിഐ ഡെപ്യൂട്ടേഷനിൽ ജോലി നോക്കുന്ന പത്തനംതിട്ടയിൽ നിന്നുള്ള എസ് ഐ അജികുമാറിന്റെ മകളാണ് അടൂർ ജി എച്ച് എസ് എസ് അധ്യാപിക ബിന്ദുവാണ് മാതാവ്. സഹോദരൻഅരവിന്ദ്അജി,ഓസ്ട്രേലിയയിൽ പഠിക്കുന്നു.



