
നിയമസഭ തിരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍
നിയമസഭ തിരഞ്ഞെടുപ്പ് : ജില്ലയില്‍ 9,77,921 വോട്ടര്‍മാര്‍
നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍
തിരുവല്ല – സുമിത് കുമാര്‍ താക്കൂര്‍, തിരുവല്ല സബ് കലക്ടര്‍- 9447114902
റാന്നി – റോസ്‌ന ഹൈദ്രോസ്, എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ – 9495444735
ആറന്മുള- കെ എസ് അനില്‍കുമാര്‍, ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ – 8547025685
കോന്നി – ഡി സി ദിലീപ് കുമാര്‍, എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ – 9447773695
അടൂര്‍ – എം ബിപിന്‍ കുമാര്‍, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍- 9447799827
നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട ആദ്യ ദിനമായ ഇന്നലെ (മാര്‍ച്ച് 16) ജില്ലയില്‍ പത്രിക ഒന്നും ലഭിച്ചില്ല. ജില്ലയിലെ അഞ്ച് നിയമസഭ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്.
രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെ പത്രിക സ്വീകരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 23. പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26. സൂക്ഷ്മ പരിശോധന മാര്‍ച്ച് 24 ന് നടക്കും. ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കും.
നിയമസഭ തിരഞ്ഞെടുപ്പ് : ജില്ലയില്‍ 9,77,921 വോട്ടര്‍മാര്‍
നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 9,77,921.
സ്ത്രീകള്‍ 5,09,792, പുരുഷന്‍മാര്‍ 4,68,124, ട്രാന്‍സ്ജെന്‍ഡര്‍ 5 എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ എണ്ണം. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് ആറന്മുള മണ്ഡലത്തില്‍, 2,14,575 പേര്‍. കുറവ് റാന്നി, 1,75,565. അടൂര്‍, 2,00,864, തിരുവല്ല 1,97,960, കോന്നി 1,88,957 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കണക്ക്. പ്രവാസി വോട്ടര്‍മാരുടെ എണ്ണം ജില്ലയില്‍ ആകെ 3,917. ആറന്മുള 1,013, തിരുവല്ല 962, അടൂര്‍ 821, കോന്നി 557, റാന്നി 564.



