News

റാന്നി പഞ്ചായത്ത്മ്പൂർണ്ണ ഹരിത വിദ്യാലയ , സമ്പൂർണ്ണ ഹരിത അയൽക്കൂട്ട ,ഹരിത സുന്ദര ടൗൺ പ്രഖ്യാപനം നടന്നു

മാലിന്യ മുക്തം നവ കേരളം ജനകീയ ക്യാമ്പയിന്റെ ആദ്യ ഘട്ട പ്രഖ്യാപനം നടത്തി.സമ്പൂർണ്ണ ഹരിത വിദ്യാലയ പ്രഖ്യാപനം, സമ്പൂർണ്ണ ഹരിത അയൽക്കൂട്ട പ്രഖ്യാപനം ,ഹരിത സുന്ദര ടൗൺ പ്രഖ്യാപനം റാന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ പ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റാന്നി എം എൽ എ അഡ്വ. പ്രമോദ് നാരായൺ നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്തിലെ 127 കുടുംബശ്രീകൾക്കാണ് ഹരിത അയൽക്കൂട്ട പദവി ലഭിക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ ഗവൺമെന്റ്,എയ്ഡഡ് വിദ്യാലയങ്ങളെയും ഹരിത വിദ്യാലയങ്ങളായി ബഹു റാന്നി എം എൽ എ പ്രഖ്യാപിച്ചു.
മാലിന്യം വലിച്ചെറിഞ്ഞതിനെതിരെ മാതൃകാപരമായ പ്രവർത്തിയിലൂടെ പ്രതികരിച്ച റാന്നി എം എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഗൗരി നന്ദന കൃഷ്ണയെ റാന്നി ഗ്രാമപഞ്ചായത്തും എം എൽ എയും അഭിനന്ദിച്ചു.
ജനപ്രതിനിധികൾ, സന്നദ്ധസേവകർ
ഗ്രാമപഞ്ചായത്ത് ജീവനക്കാർ, ഹരിത കർമ്മസേനാംഗങ്ങൾ, സി ഡി എസ് കുടുംബശ്രീ ഭാരവാഹികൾ, എസ് പി സി, എൻ എസ് എസ് കുട്ടികൾ, അധ്യാപകർ, ഐ റ്റി.ഐ , റൂട്രോണിക്സ് , ഹരിതകേരളം മിഷൻ, സി കെ സി ഭാരവാഹികൾ തുടങ്ങി യോഗത്തിൽ പങ്കെടുത്തു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page