
പ്രധാനമന്ത്രിയുടെ തിരുവല്ലയിലെ സന്ദർശനവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം.
പ്രധാനമന്ത്രിയുടെ 04.04.2026 ലെ തിരുവല്ലയിലെ സന്ദർശനവുമായി ബന്ധപ്പെട്ട് അന്നേദിവസം ഉച്ചയ്ക്ക് ഒരുമണി മുതൽ തിരുവല്ലയിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS അറിയിച്ചു.
നിയന്ത്രണങ്ങൾ ഇപ്രകാരം ആയിരിക്കും. ചങ്ങനാശ്ശേരി NSS കോളേജ് ഗ്രൗണ്ട് മുതൽ തിരുവല്ല മുനിസിപ്പൽ പബ്ലിക് സ്റ്റേഡിയം വരെയുള്ള ഗതാഗതം പൂർണമായി നിരോധിക്കും. കൂടാതെ,
1. ചെങ്ങന്നൂർ ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേക്ക് എംസി റോഡ് വഴി വരുന്ന വാഹനങ്ങൾ ടീന ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പൊടിയാടി നീരേറ്റുപുറം വഴി കിടങ്ങറയിലെത്തി എസി റോഡ് വഴി പോകേണ്ടതാണ്.
2. പത്തനംതിട്ടയിൽ നിന്നും തിരുവല്ലയിലേക്ക് വരുന്ന വാഹനങ്ങൾ തോട്ടഭാഗം ജംഗ്ഷനിൽ നിന്നും കവിയൂർ വഴി തിരിഞ്ഞു പോകേണ്ടതാണ്.
3. മാവേലിക്കര ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പൊടിയാടി ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് നീരേറ്റുപുറം കിടങ്ങറ വഴി എ സി റോഡിൽ കൂടി പോകേണ്ടതാണ്.
4. മല്ലപ്പള്ളി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കിഴക്കൻ മുത്തൂർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് കവിയൂർ വഴി പോകേണ്ടതാണ് എന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.



