News

നിരവധി ക്രിമിനൽക്കേസുകളിൽ ഉൾപ്പെട്ട പ്രതി കരുതൽതടങ്കലിൽ ജയിലിലായി

നിരവധി ക്രിമിനൽക്കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമ പ്രകാരം ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്ത് കരുതൽതടങ്കലിൽ ജയിലിലാക്കി.സീതത്തോട് കോട്ടക്കുഴി സ്വദേശിയായ പുതുപറമ്പില്‍ വീട്ടിൽ കൂരി ബിനു എന്നറിയപ്പെടുന്ന ഏബ്രഹാം തോമസ്  44 ണ് അറസ്റ്റിൽ ആയത്. വാറ്റുചാരായം വില്പ്പ ന, അടിപിടി, സ്ഫോടകവസ്തു ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങി 19 ക്രിമിനൽക്കേസുകളിൽ പ്രതിയായിട്ടുളള ഏബ്രഹാം തോമസ് എന്ന പ്രതിയ്ക്കെതിരെ കാപ്പ നിയമ പ്രകാരം നടപടികൾ സ്വീകരിക്കുന്നതിലേക്ക് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ്.ആർ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കരുതൽ തടങ്കലിൽപാർപ്പിക്കുന്നതിന് ഉത്തരവായിരുന്നു. ടി ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാകളക്ടറുടെ അനുമതി ലഭിച്ചതിൻ പ്രകാരം പ്രതിയെ എറണാകുളം തൃപ്പൂണിത്തുറ നിന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി.ആനന്ദ്.ആർ ഐ.പി.എസി ന്റെ നിർ ദ്ദേ ശാനുസരണം കോന്നി ഡി.വൈ.എസ്.പി.അജയ്.നാഥിന്റെ മേൽ നോട്ടത്തിൽ ചിറ്റാർ പോലീസ് ഇൻസ്പെക്ടർ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ സബ്ഇൻസ്പെക്ടർ മാരായ എ.ആർ .രവീന്ദ്രന്‍,ബി..അനില്‍ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സുമേഷ്, സജിന്‍, പ്രണവ് എന്നിവർ ചേർന്നു പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പൂജപ്പുര സെൻട്ര ൽ ജയിലിലാക്കി കരുതൽതടങ്കലിൽ പാർ പ്പി ച്ചു വരുന്നു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page