News

അന്താരാഷ്ട്രയോഗദിനത്തോടനുബന്ധിച്ച്റാന്നിപഴവങ്ങാടി ഗവ. യു.പി.സ്കൂളിൽ യോഗപരിശീലനം തുടങ്ങി

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിലാണ് പഴവങ്ങാടി ഗവ യൂ പി സ്കൂളിൽ നടക്കുന്ന യോഗാ പരിശലനം ആരംഭിച്ചത്.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിലാണ് സർക്കാർ വകുപ്പുകളുടെ പങ്കാളിത്തത്തോടെ സ്കൂളുകളിൽ യോഗ പരിശീലനം നടത്തുന്നത്. പഴവങ്ങാടിയിൽ നടന്ന പരിപാടിപഞ്ചായത്ത് പ്രസിഡൻ്റ് അനിതാ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യോഗാപരിശീലനത്തിന് നേതൃത്വം നൽകുന്നത് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ ഗാഥയും യോഗ ഇൻസ്ട്രക്ടർ ഡോക്ടർ നീതുവും ആണ്. പ്രഥമ അധ്യാപകൻ ഷാജി തോമസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അജിനി എഫ് നന്ദിയും പറഞ്ഞു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page