News

പത്തനംതിട്ട ജില്ലയിലെ പോലീസിൽ നിന്നിന്നും 3 എസ് ഐ മാർ അടക്കം പടിയിറങ്ങുന്ന 23 പേർക്ക് യാത്രയയപ്പ് നൽകി

പത്തനംതിട്ടയിൽ മേയ് 31 ന് പോലീസ് സേവനത്തിൽ നിന്നും ജില്ലയിൽ വിരമിക്കുന്നത് വിവിധ റാങ്കുകളിലുള്ള 23 പേർ. എല്ലാവർക്കും ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ യാത്രയയപ്പ് നൽകി. രാവിലെ 10 30 ന് നടന്ന ചടങ്ങിൽ അഡിഷണൽ എസ് പി ആർ ബിനു, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ആർ ശ്രീകുമാർ, ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കെ എ വിദ്യാധരൻ, പത്തനംതിട്ട ഡി വൈ എസ് പി എസ് അഷാദ്, ഡി സി ആർ ബി ഡി വൈ എസ് പി ബിനു വർഗീസ്, നർകോട്ടിക് സെൽ ഡി വൈ എസ് പി ബി അനിൽ, ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ കെ ബി അജി തുടങ്ങിയവർ പങ്കെടുത്തു. 7 എസ് ഐമാർ, 10 ഗ്രേഡ് എസ് ഐമാർ, ഓരോന്നുവീതം എ എസ് ഐ, എസ് സി പി ഒ, വനിതാ സി പി ഓ മാർ, 2 ഡ്രൈവർ സി പി ഓ മാർ, ഒരു ക്യാമ്പ് ഫോളോവർ എന്നിങ്ങനെയാണ് വിരമിച്ചവരുടെ എണ്ണം.എല്ലാവർക്കും ജില്ലാ പോലീസ് മേധാവി ആദരവ് പത്രങ്ങൾ സമ്മാനിച്ചു. സർവീസിൽ നേടിയ അനുഭവജ്ഞാനം അവശ്യ ഘട്ടങ്ങളിൽ പോലീസ് സേനക്ക് നൽകേണ്ടി വന്നാൽ മടിക്കരുതെന്നും, തുടർന്നുള്ള ജീവിതം സാമ്പത്തിക അച്ചടക്കത്തോടെ നയിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ആവശ്യങ്ങളിൽ പോലീസ് സേന ഒപ്പമുണ്ടാകുമെന്നും, സർവീസ് ജീവിതത്തിനിടെ നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും ആശംസകൾ നേർന്നുകൊണ്ട് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് യൂണിറ്റിൽ നിന്നും വിരമിക്കുന്ന എസ്ഐ മാരായ ബി മുരളീധരൻ, എ കൃഷ്ണകുമാർ, ആർ സോമൻ എന്നിവർക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ജില്ലാ പോലീസ് കോപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ വൈകിട്ട് 4.30 നായിരുന്നു ചടങ്ങ് നടന്നത്. വിരമിക്കുന്ന ഉദ്യോഗസ്ഥരോട്, അവർ പോലീസ് സേനക്ക് നൽകിയ സേവനങ്ങളുടെ പേരിൽ, ചടങ്ങ് ഉത്ഘാടനം ചെയ്ത ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ആർ ശ്രീകുമാർ നന്ദി പറഞ്ഞു. ആശംസകൾ നേർന്ന അദ്ദേഹം, മെമോന്റോയും ഉപഹാരവും സമ്മാനിച്ചു..ചടങ്ങിൽ എസ് ഐ ആദർശ് അധ്യക്ഷനായി, വി പ്രദീപ്‌ സ്വാഗതം പറഞ്ഞു. റെജി മാത്യു, സജീവ് മണക്കാട്ടുപുഴ, മനു കുഞ്ഞച്ചൻ, ഗോപകുമാർ, അനീഷ് രാമചന്ദ്രൻ, ഹരിപ്രകാശ്, അബ്ദുൽ സലിം, രാഹുൽ നാഥ്, സുധീഷ് ചന്ദ്രൻ, റാം മോഹൻ എന്നിവർ ആശംസകൾ നേർന്നു. രാജശേഖരൻ നായർ കൃതജ്ഞത പറഞ്ഞു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page