
പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കുന്ന ഓണവിപണന മേളയിൽ കുടുംബശ്രീ ബ്രാൻഡിൽ കറി പൗഡറുകളും ലഭ്യമാക്കുന്നു
സംസ്ഥാന ഓണവിപണന മേളയുടെ ഭാഗമായി പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കുന്ന ഓണവിപണന മേളയിൽ കുടുംബശ്രീ ബ്രാൻഡിൽ കറി പൗഡറുകളും ലഭ്യമാക്കുന്നു. കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന കറി പൗഡറുകൾ ഉൾപ്പെടെ പൊടി വർഗ്ഗങ്ങൾ ഒരേ ബ്രാൻഡിൽ പൊതുവിപണിയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പിലാക്കിയ പദ്ധതിയാണിത്. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, സാമ്പാർ പൊടി, ചിക്കൻ മസാല,ഫിഷ് മസാല,മീറ്റ് മസാല, ഗരം മസാല,പുട്ടുപൊടി, ഗോതമ്പ് പൊടി,അപ്പം പൊടി എന്നീ വിവിധ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന സംരംഭകരെ ഏകോപിപ്പിച്ച് കുടുംബശ്രീ ബ്രാൻഡിൽ ഒരേ ഗുണനിലവാരത്തിലും,പാക്കിങ്ങിലും ആണ് ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് മേളയിൽ മികച്ച പ്രതികരണമാണ് ഉള്ളത്.



