News

അപേക്ഷക്ഷണിച്ചു/അഭിമുഖം/റാങ്ക് ലിസ്റ്റ്പ്രസിദ്ധീകരിച്ചു/ലേലം/ടെന്‍ഡര്‍/കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണംജൂലൈ 23ന് / ഹോസ്പിറ്റൽ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ആന്‍ഡ് ക്വാളിറ്റി മാനേജ്‌മെന്റ് പ്രോഗ്രാം

അപേക്ഷ ക്ഷണിച്ചു

കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും തിരുവല്ല മെഡിക്കല്‍ മിഷന്‍ അക്കാദമിയും ചേര്‍ന്ന് നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു. പ്രായം: 18- 36. അവസാന തീയതി: ആഗസ്റ്റ് നാല്.  വെബ്സൈറ്റ് : www.asapkerala.gov.in.  ഫോണ്‍: 9495999688, 9496085912

ജില്ലാ ശിശുക്ഷേമ സമിതി ഓഫീസ് ഉദ്ഘാടനം ജൂലൈ 21ന് (തിങ്കള്‍)

പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയുടെ ഓഫീസ് ഉദ്ഘാടനം ജൂലൈ 21 തിങ്കളാഴ്ച വൈകിട്ട് നാലിന്  ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും. പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷനിലുള്ള പാറയില്‍ ബില്‍ഡിംഗ്സിലെ ഒന്നാം നിലയിലാണ് ഓഫീസ്.

അഭിമുഖം

ആറന്മുള കേപ്പ് കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ ഡിപ്ലോമ വിഭാഗത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താല്‍കാലിക നിയമം നടത്തുന്നു. അഭിമുഖം ജൂലൈ 21 (തിങ്കള്‍) രാവിലെ 10 ന് കോളജില്‍ നടക്കും. യോഗ്യത: ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിംഗ്. ഫോണ്‍: 9846399026, 9656112009

മരണമടഞ്ഞവരുടെ പേര് റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കം ചെയ്യണം

മരണമടഞ്ഞവരുടെ പേര് റേഷന്‍ കാര്‍ഡില്‍ നിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു
കാര്‍ഡില്‍ നിന്ന് പേര് മാറ്റാതെ അനധികൃതമായി മറ്റുള്ളവര്‍ റേഷന്‍ കൈപ്പറ്റുന്നത് ഗുരുതര വീഴ്ചയാണ്. അത്തരം കേസുകള്‍ കണ്ടെത്തിയാല്‍ കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ പൊതുവിപണി വില ഈടാക്കുന്നതിനൊപ്പം നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ഫോണ്‍ : 0468 2222212

ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ആന്‍ഡ് ക്വാളിറ്റി മാനേജ്‌മെന്റ് പ്രോഗ്രാം

എസ്. ആര്‍. സി കമ്മ്യൂണിറ്റി കോളജ്  ആരംഭിക്കുന്ന ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിനും ക്വാളിറ്റി മാനേജ്‌മെന്റ് ഡിപ്ലോമ പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേഷന്‍, അനുബന്ധമേഖലയില്‍ ഡിഗ്രി / ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം . അവസാന തീയതി ജൂലൈ 31. ഫോണ്‍ : 9048110031, വെബ്സൈറ്റ് :wwws.rccc.in

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (കാറ്റഗറി നമ്പര്‍ 535/2023) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ലേലം

കടമ്മനിട്ട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പഴയകെട്ടിട ലേലം ജൂലൈ 28 രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍ : 0468 2217216. ഇ-മെയില്‍ : govthskdm@gmail.com

സ്‌പെഷ്യല്‍ ഡ്രൈവ്

ജില്ലാ വനിത ശിശുവികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് സങ്കല്‍പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലുടനീളം ജൂലൈ 31  വരെ പിഎംഎംവിവൈ സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കുന്നു. ജൂലൈ 21, 22 പന്തളം,  ജൂലൈ 23, 25 പറക്കോട്, ജൂലൈ 26 കോയിപ്രം, ജൂലൈ 28, 29 റാന്നി എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടക്കും. ഫോണ്‍ : 0468 2966649

ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

ജില്ലാ വനിത ശിശു വികസന ഓഫീസും  ഡിസ്ട്രിക്ട് സങ്കല്‍പ് -ഹബ് ഫോര്‍ എംപവര്‍മെന്റ്  ഓഫ് വിമണിന്റെയും ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ജി.എച്ച്.എസ്.എസ് കുറ്റൂര്‍, ജി.എച്ച്.എസ.്എസ് വെച്ചൂച്ചിറ, ജി.എച്ച്.എസ്.എസ് നെടുമ്പ്രം, ജി.എം.എച്ച്.എസ്.എസ് തിരുവല്ല , എസ്.വി.ജി.വി എച്ച്.എസ്.എസ് കിടങ്ങന്നൂര്‍ , ജി.വി.എച്ച്.എസ്.എസ് പുറമറ്റം എന്നീ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലൈംഗീക വിദ്യാഭ്യാസം ,മൊബൈല്‍  അഡിക്ഷന്‍, ലഹരിയുടെ ഉപയോഗം, കുട്ടികളും നിയമവും,  തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനം, പോഷ് നിയമം, അങ്കണവാടി വര്‍ക്കേഴ്‌സിന് സാമ്പത്തിക സാക്ഷരത, ഡിജിറ്റല്‍ പാഠശാല എന്നീ വിഷയങ്ങള്‍ സംബന്ധിച്ച്  ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു.

ടെന്‍ഡര്‍

പറക്കോട് ശിശുവികസന പദ്ധതി  ഓഫീസിലേക്ക് ഒരു വര്‍ഷ കാലയളവില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്‌സി പെര്‍മിറ്റുളള ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് നാല് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ :  04734 217010.

ടെന്‍ഡര്‍

പറക്കോട് ഐ.സി.ഡി.എസ് പ്രോജക്ടിലെ ഏഴംകുളം, ഏനാദിമംഗലം, കലഞ്ഞൂര്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി കുട്ടികള്‍ക്ക്  പാല്‍, മുട്ട എത്തിച്ചു നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് പറക്കോട് ഐ.സി.ഡി.എസ് ഓഫീസില്‍ ടെന്‍ഡര്‍ ലഭിക്കണം. ഫോണ്‍ : 04734 217010

വായനാദിന – വായന മാസാചരണം സമാപനം ജൂലൈ 22 ന്

പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ദേശീയ വായനാദിന- മാസാചരണത്തിന്റെ സമാപനവും കുട്ടികള്‍ക്കുള്ള ശാസ്ത്ര ബോധവല്‍കരണ ക്ലാസും ജൂലൈ 22 രാവിലെ 11 ന് തിരുവല്ല തിരുമൂലപുരം എസ്.എന്‍.വി.എച്ച് സ്‌കൂളില്‍ നടത്തും. തിരുവല്ല സബ്കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പി.റ്റി.എ പ്രസിഡന്റ് സതീഷ് കല്ലുപറമ്പില്‍ അധ്യക്ഷനാകും. ജില്ലാതല ‘വായിച്ചുവളരുക’ ക്വിസ് മത്സരവിജയികളെ അനുമോദിക്കും. തിരുവല്ല നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ഫിലിപ്പ് ജോര്‍ജ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍പേഴ്സന്‍ ഡോ. ഫാ. എബ്രഹാം മുളമൂട്ടില്‍, സെക്രട്ടറി സി. കെ. നസീര്‍, സ്‌കൂള്‍ മാനേജര്‍ പി. റ്റി. പ്രസാദ്, കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് എസ്. അമീര്‍ജാന്‍, പ്രധാന അധ്യാപിക ഡി. സന്ധ്യ തുടങ്ങിയവര്‍ പങ്കെടുക്കും.

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം ജൂലൈ  23 ന്
 
തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ നടത്തിയ കെ-ടെറ്റ് പരീക്ഷ വിജയിച്ച്  വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ജൂലൈ  23 ന്  തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ നടത്തും. ഫോണ്‍ : 0469 2601349, ഇ-മെയില്‍:

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page