News

കുട്ടികൾ സുരക്ഷിതരായി വളരാൻ സമൂഹം ജാഗരൂകരാവണം : ജില്ലാ പോലീസ് മേധാവി

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെയാകെ കർത്തവ്യമാണെന്ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ പറഞ്ഞു. ഇന്ന് രാവിലെ തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്ഘാടനം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ പോലീസ് മേധാവി. ലഹരിവസ്തുക്കൾ, സ്മാർട്ട്‌ ഫോൺ ഉൾപ്പെടുന്ന സൈബർ ലോകം, എന്നിവയുടെ അപകടവശങ്ങളെപ്പറ്റിയും ലൈംഗികശാരീരിക അതിക്രമങ്ങൾ തടയുന്നതിനും വേണ്ട ബോധവൽക്കരണം കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും വേണ്ടതാണ്. ഇക്കാര്യത്തിൽ പോലീസ് നടത്തുന്ന ശ്രമങ്ങളിൽ സ്കൂളുകളും അധ്യാപകവിദ്യാർത്ഥി സമൂഹങ്ങളും സഹകരിക്കുന്നുണ്ട്. ഈമാസം 3 മുതൽ ഇത്തരം പരിപാടികൾ ജില്ലയിൽ നടന്നുവരികയാണ്.സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ഭാഗമായി വിവിധ ബോധവൽക്കരണ ക്ലാസുകൾ എച്ച് എസ്, എച്ച് എസ് എസ് വിഭാഗം വിദ്യാർത്ഥികൾക്ക് നൽകിവരികയാണ്. വിദ്യാർത്ഥികളുടെ ജീവിതത്തിലെ സുപ്രധാന ഘട്ടമായ പത്താം തരം കഴിഞ്ഞു പുതിയ വിദ്യാഭ്യാസഘട്ടത്തിലേക്ക് കടക്കുമ്പോൾ എല്ലാവിധ ആശംസകളും നേരുകയാണെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പോലീസ് മേധാവിക്ക് ദേവസ്വം ബോർഡ് ഹൈസ് സ്കൂൾ – എസ് പി സി സീനിയർ കേഡറ്റുകൾ ഗാർഡ് ഒഫ് ഓണർ നൽകി. സ്കൂളിൽ എച്ച് എസ് വിഭാഗത്തിലാണ് എസ് പി സി യൂണിറ്റ് പ്രവർത്തിക്കുന്നത്. തിരുവല്ല ഡി വൈ എസ് പി എസ് നന്ദകുമാർ, എസ് എച്ച് ഒ സന്തോഷ് കുമാർ, എസ് പി സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ജി സുരേഷ് കുമാർ സ്കൂൾ സി പി ഓ , ഡി ഐ മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ജില്ലയിലെ 15 സ്കൂളുകളിൽ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ ഇന്നും നടന്നു. പന്തളം കോന്നി തിരുവല്ല പോലീസ് സ്റ്റേഷനുകളുടെ പരിധികളിൽ വരുന്ന അഞ്ചുവീതം സ്കൂളുകളിലാണ് ക്ലാസുകൾ നടന്നത്. ലഹരി വസ്തുക്കൾക്കെതിരെയും, പോക്സോ നിയമത്തെക്കുറിച്ചും, പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന മുറകൾ സംബന്ധിച്ചുമായിരുന്നു ക്ലാസുകൾ. പന്തളം പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷ്, എസ് ഐമാരായ അനീഷ് എബ്രഹാം, ഷെമിമോൾ, എ എസ് ഐമാരായ ജയചന്ദ്രൻ, മഞ്ജുമോൾ, എസ് സി പി ഓ മാരായ അൻവർഷ, ഡിക്രൂസ്, മിത്ര എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. പോലീസ് ഉദ്യോഗസ്ഥരായ ആതിരാ കൃഷ്ണ, നീന, അശ്വതി, നീതു, രശ്മി, ആദിത്യദീപം, ശരണ്യ, പ്രിയലക്ഷ്മി, ശ്രീജ, ജസ്‌ന എന്നിവർ സ്വയം പ്രതിരോധ പരിശീലനക്ലാസുകളെടുത്തു. ഈ മാസം 3ന് ആരംഭിച്ച ബോധവൽക്കരണ പരിപാടി ഇതുവരെ ജില്ലയിലെ 145 സ്കൂളുകളിൽ പൂർത്തിയാക്കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page