
കല്ലൂപ്പാറ പഞ്ചായത്തിൽ”ഇനി ഞാൻ ഒഴുകട്ടെ” ജനകിയ ക്യാമ്പയിൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കാരിങ്ങട്ട് ഉദ്ഘാടനം ചെയ്തു
കല്ലൂപ്പാറ പഞ്ചായത്തിൽ”ഇനി ഞാൻ ഒഴുകട്ടെ” ജനകിയ ക്യാമ്പയിൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കാരിങ്ങട്ട് ഉദ്ഘാടനം ചെയ്തു
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കല്ലൂപ്പാറ പഞ്ചായത്തിലെ നീർച്ചാലുകളുടെ വീണ്ടെടുപ്പിന് വേണ്ടി നടത്തിയ നീർത്തട നടത്തം “ഇനി ഞാൻ ഒഴുകട്ടെ” ജാനകിയ ക്യാമ്പയിൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കാരിങ്ങട്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മനുഭായ് മോഹൻ അധ്യക്ഷത വഹിച്ചു വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ജ്യോതി, പഞ്ചായത്ത് അംഗങ്ങളായ ലൈസമ്മ സോമേർ, രതീഷ് പീറ്റർ, ജോളി റെജി, കെ ബി രാമചന്ദ്രൻ, മനു ടി ടി ചെറിയാൻ മണ്ണഞ്ചേരി, റെജി ചാക്കോ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം. ജ്യോതി, മൈനെർ ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ഷൈല, സി ഡി എസ് ചെയർപേഴ്സൺ ജോളി തോമസ്, എം ജി എൻ ആർ ഇ ജി എസ് ഓവർസിയർ ദിവ്യ പി എസ്, ഹെൽത്ത് ഇൻസ്പെക്ടർ റഫീന എൻ. എന്നിവർ പ്രസംഗിച്ചു, ഹരിതകർമ സേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, മഹാത്മാ ഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ തുടങ്ങിയവർ നീർത്തട നടത്തത്തിന് നേതൃത്വം നൽകി.



