റാന്നി: അങ്ങാടി പി ജെ ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാദിനവും പുസ്തകവിതരണവും വരവൂർ ഗവ. യു പി സ്കൂളിൽ നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗമായ ചന്ദ്രമോഹൻ റാന്നി പുസ്തകവിതരണം ഉദ്ഘാടനം ചെയ്തു. പി.ജെ.റ്റി.ലൈബ്രറി ജോ. സെക്രട്ടറിജോമോൻ കരിങ്കുറ്റി പുസ്തകവിതരണം നടത്തി. നേതൃസമതി അദ്ധ്യക്ഷൻബാജി രാധാകൃഷ്ണൻ, സ്കൂൾ ഹെഡ്മിസ്ട്രസ്ജയശ്രീദേവി ജി സ്റ്റാഫ് സെക്രട്ടറിജയചന്ദ്രൻ ആർ എന്നിവർ സംസാരിച്ചു.