News

പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടന്നു

പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ 33 മത് ജില്ലാ സമ്മേളനം പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടന്നു. രാവിലെ 8.30 ന് പതാക ഉയർത്തലോടെ സമ്മേളനം ആരംഭിച്ചു. 9.30 ന് പ്രതിനിധി സമ്മേളനം ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ് ഉദ്ഘാടനം ചെയ്തു. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ബി എസ് ശ്രീജിത്ത്‌ അധ്യക്ഷനായി. സ്വാഗതസംഘം കൺവീനർ എസ് രാജേഷ് സ്വാഗതം ആശംസിച്ചു. അനുസ്മരണപ്രമേയം ജില്ലാ വൈസ് പ്രസിഡന്റ്‌ പി ബി ഹരിലാലും, സംഘടനാ റിപ്പോർട്ട്‌ സംസ്ഥാന പ്രസിഡന്റ്‌ ആർ പ്രശാന്തും, പ്രവർത്തനറിപ്പോർട്ട്‌ ജില്ലാ സെക്രട്ടറി കെ ബി അജിയും അവതരിപ്പിച്ചു. വരവ് ചെലവ് കണക്കുകൾ ജില്ലാ ട്രെഷറർ എസ് ഋഷികേശും ഓഡിറ്റ് റിപ്പോർട്ട്‌ ഡി പുഷ്പകുമാറും അവതരിപ്പിച്ചപ്പോൾ പ്രമേയാവതരണം ജില്ലാ ജോയിന്റ് സെക്രട്ടറി എം ഹരിലാൽ നിർവഹിച്ചു. ഡി എച്ച് ക്യൂ അസിസ്റ്റന്റ് കമണ്ടാന്റ് എം സി ചന്ദ്രശേഖരൻ, ഡി സി ആർ ബി ഡി വൈ എസ് പി റോബർട്ട്‌ ജോണി, അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി ചന്ദ്രശേഖരൻ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ ആർ ഷെമിമോൾ, കെ ജി സദാശിവൻ, ആർ കൃഷ്ണകുമാർ, ഐ ഷിറാസ്, വി പ്രദീപ്, ശ്യാംകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.
3 ന് പൊതുസമ്മേളനം നടന്നു,ബി എസ് ശ്രീജിത്ത്‌ അധ്യക്ഷനായിരുന്നു .സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനവും മെറിറ്റ് അവാർഡ് വിതരണവും നടത്തി. ജില്ലാ പോലീസ് മേധാവി മെഡൽ ജേതാക്കളായ പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു. സംസ്ഥാന പിന്നോക്ക വികസന കോർപറേഷൻ ഡയറക്ടർ ടി ഡി ബൈജു ശിശുക്ഷേമസമിതിക്കുള്ള സഹായധനം കൈമാറി. അഡിഷണൽ എസ് പി ആർ ബിനു സ്തുത്യർഹ സേവനം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു. സി പി എ എസ് ചെക്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ആർ പ്രശാന്ത് കൈമാറി. ഫോക്ലോർ അക്കാഡമി സമിതിയംഗം സുരേഷ് സോമ മുഖ്യാതിഥിയായിരുന്നു. എസ് എസ് ബി ഡി വൈ എസ് പി ജി സന്തോഷ് കുമാർ, റാന്നി ഡി വൈ എസ് പി ആർ ജയരാജ്, വിജിലൻസ് ഡി വൈ എസ് പി ഹരിവിദ്യാധരൻ, തിരുവല്ല ഡി വൈ എസ് പി എസ് അഷാദ്, കെ ജി സദാശിവൻ, ടി എൻ അനീഷ്,ജി സക്കറിയ എന്നിവർ സംസാരിച്ചു. എസ് ഋഷികേശ് കൃതജ്ഞത പറഞ്ഞു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page