News

എം ഡി എം എ യുമായി ഒരാൾ പന്തളം പോലീസിൻ്റെ പിടിയിലായി

പത്തനംതിട്ട പന്തളത്ത് എം ഡി എം എ യുമായി യുവാവ് പിടിയിലായി. ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് വളപ്പ് വീട്ടിൽ അനീഷ് അബ്ദുൾ ഖാദർ (39) ആണ് പന്തളം പോലീസിൻെറ പിടിയിലായത്. 15ന് രാത്രി 8ഓടെ ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ പന്തളം എസ് ഐ അനീഷ് എബ്രഹാമും സംഘവും ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമിൻെറ സഹായത്തോടെയാണ് പന്തളം ടൌണിൽ നിന്നും പ്രതിയെ പിടികൂടിയത്. പ്രതി വന്ന മഹീന്ദ്ര ബൊലേറോ ട്രക്ക് തടഞ്ഞു നിർത്തി പരിശോധിക്കുകയും പ്രതിയിൽ നിന്ന് രാസലഹരിയിനത്തിൽപ്പെട്ട 0.28 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതിയെയും എം ഡി എം എയും വാഹനവും കസ്റ്റഡിയിലെടുത്തു. തുടർന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പന്തളം പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിൻെറ നേതൃത്വത്തിൽ എസ് ഐ അനീഷ് എബ്രഹാം, സി പി ഒ ശരത്ത് എസ് പിള്ള , ജില്ലാ ഡാൻസാഫ് ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. രാസലഹരി ഉപയോഗിക്കുന്നവർക്കും വില്പന നടത്തുന്നവർക്കും എതിരെയുള്ള ജില്ലാ പോലീസിന്റെ ശക്തമായ നടപടികൾ നിർബാധം തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page