
കേരള കർഷകസംഘം റാന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റാന്നി മോഡൽ പോസ്റ്റ് ഓഫീസ് ഉപരോധ സമരം നടത്തി
റബർ വിലയിടിവിന് കാരണമായ റബ്ബർ ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കേരള കർഷകസംഘം റാന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റാന്നി മോഡൽ പോസ്റ്റ് ഓഫീസ് ഉപരോധ സമരം കർഷക സംഘം ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് ഉദ്ഘാടനം ചെയ്തു.ഈ വർഷം ആദ്യം 256 രൂപയിൽ എത്തിയ റബ്ബർ വില ഇപ്പോൾ സീസൺ ആയപ്പോൾ ഇടിഞ്ഞുതാണ് 172 രൂപയിൽ എത്തി നിൽക്കുകയാണ്. ഉൽപാദനം പൂർണ്ണ തോതിൽ ആകാത്ത സാഹചര്യത്തിലും വിലയിടിവിന് കാരണമായത് വൻ തോതിലുള്ള ഇറക്കുമതിയാണ്. ഈ അവസ്ഥ തുടർന്നാൽ റബ്ബറിന്‍റെ സീസണായ വരും മാസങ്ങളിൽ വില വീണ്ടും കുത്തനെ താഴേക്ക് പോകുന്ന അവസ്ഥയാണ്. ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തി റബർ വില ഇടിവ് തടഞ്ഞ് കേരളത്തിലെ കർഷകരെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം.
ഏരിയ പ്രസിഡൻ്റ് പ്രസാദ് എൻ ഭാസ്കരൻ അധ്യക്ഷനായി. ഏരിയ സെക്രടറി അഡ്വ കെ പി സുഭാഷ്കുമാർ, അഡ്വ എസ് ബാലശങ്കർ, മോനായി പുന്നൂസ്, അജയൻപിള്ള, സി ജി വിജയകുമാർ എന്നിവർ സംസാരിച്ചു.



