News

ശബരിമല തീർത്ഥാടകർക്കായി പത്തനംതിട്ട ജില്ലയിൽ പലയിടങ്ങളിലായി ജില്ലാ പോലീസ് ചുക്കുകാപ്പി വിതരണം ആരംഭിച്ചു

ശബരിമല തീർത്ഥാടകർക്കായി മലയാലപ്പുഴ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ മണ്ണാറകുളഞ്ഞിയിൽ സംഘടിപ്പിച്ച ചുക്ക് കാപ്പി വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ശ്രീ. ആനന്ദ് ആർ ഐ പി എസ് നിർവ്വഹിച്ചു.ശബരിമല തീർത്ഥാടന വേളയിൽ രാത്രികാലങ്ങിൽ ദീർഘ ദൂര യാത്രികരായ തീർത്ഥാടകർക്കായാണ് ജില്ലാ പോലീസ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. രാത്രി യാത്രയിൽ ഡ്രൈവർമാർ ഉറങ്ങി ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കുക എന്നത് കൂടിയാണ് ജില്ലാ പോലീസ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ജില്ലയിലെ മറ്റ് സബ് ഡിവിഷനുകളായ അടൂർ, പത്തനംതിട്ട, റാന്നി, തിരുവല്ല എന്നിവടങ്ങളിലും കൂടൽ സ്റ്റേഷന്റെ പരിധിയിലും ചുക്ക് കാപ്പി വിതരണം സംഘടിപ്പിച്ചിട്ടുള്ളതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page