
നിയമസഭാ തെരഞ്ഞെടുപ്പ് – ജില്ലയിലേക്ക് കൂടുതൽ സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രിൽ 8 , 9 തീയതികളിൽ ഡ്യൂട്ടി ചെയ്യുവാൻ താല്പര്യമുള്ള കൂടുതൽ സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നതായി ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് Iഅറിയിച്ചു. ഡ്യൂട്ടി ചെയ്യുന്നവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള തുക പ്രതിഫലമായി ലഭിക്കും. ആർമി , നേവി , എയർ ഫോഴ്സ് , എന്നിവയിൽ നിന്നും ,സി ആർ പി എഫ്,സി ഐ എസ് എഫ്, ഐ റ്റി ബി പിതുടങ്ങി എല്ലാ അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ്, ഫയർഫോഴ്സ് എക്സൈസ്, തുടങ്ങിയ വിഭാഗങ്ങളിൽനിന്നും വിരമിച്ചവരോ , സിവിൽ ഡിഫൻസ് വളണ്ടിയർമാർ എൻ സി സികേഡറ്റുകൾ, എൻ എസ് എസ് വളണ്ടിയർമാർ എന്നീ വിഭാഗങ്ങളിൽപെട്ട താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് തന്നെ ജില്ലാ ക്രൈം ബ്രാഞ്ച് SI രാജേഷ് ( 9946986939 ) നെയോ , അതാത് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മാരെയോ ബന്ധപ്പെടണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.



