News

ശനിയാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ മഴയിൽറാന്നി അത്തിക്കയം കുടമുരുട്ടി റോഡിൽ മരം ഒടിഞ്ഞു വീണ്ഗതാഗതം തടസപ്പെട്ടു

ശനിയാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ മഴയിൽറാന്നി അത്തിക്കയം കുടമുരുട്ടി റോഡിൽ മരം ഒടിഞ്ഞു വീണ്ഗതാഗതം തടസപ്പെട്ടു. വനത്തിലൂടെയുള്ള റോഡിൽ ആഞ്ഞിലി മുക്കിനു സമീപമാണ് 50 ഇഞ്ച് വണ്ണമുള്ള പുന്നമരം ഒടിഞ്ഞ് വീണ് റോഡിൽ ഗതാഗത തടസം ഉണ്ടായത്. ഉണങ്ങിയ മരതടിയാണ് മഴയിൽ വൈദ്ധ്യുത തൂണുകൾ ഒടിയും വിധം തകർന്ന് വീണത്. മരം ഒടിഞ്ഞു വീഴുന്ന സമയം റോഡിൽ യാത്രക്കാരും വാഹനങ്ങളും ഇല്ലാതിരുന്നതിനാൽ വലിയ തോതിൽ അപകടങ്ങൾ ഉണ്ടാകാതെ രക്ഷപെട്ടു. വനം വകുപ്പിൻ്റെ ഉടമസ്ഥയിലുളള ഭൂമിയിലെ അപകട സാധ്യതയുള്ള മരങ്ങൾ മുറിക്കണം മെന്ന് നാട്ടുകാർ നിരവധി പ്രാവിശ്യം വനം വകുപ്പിനോട് ആ വിശ്യംപെട്ടിട്ടും മരം മുറിച്ച് മാറ്റുവാനുളള നടപടി ഉണ്ടായില്ലന്നാണ് നാട്ടുകാരുടെ ആരോപണം.ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥയാണ് ഇത്തരത്തിൽ ഉണങ്ങിയ മരം ഒടിഞ്ഞ് റോഡിൽ വീഴുവാനുള്ള കാരണമെന്നും നാട്ടുകാർ പറയുന്നു . മരം വീണ് റോഡിൽ ഗതാഗതതടസം നേരിട്ടപ്പോൾ നാട്ടുകാർ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും റോഡിൽ നിന്നും മരം വെട്ടിമാറ്റി ഗതാഗതം തടസം ഒഴിവാക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചില്ലന്നാണ് പറയുന്നത്. മഴയോടു കൂടി റോഡിൽ മരം വീണതിനെ തുടർന്ന് റോഡിൻ്റെ ഇരുവശങ്ങളിലും വാഹനങ്ങൾ തിങ്ങി നിറഞ്ഞു, ഇത് കണ്ട് സഹികെട്ട നാട്ടുകാർ ഊരു മൂപ്പൻ കെ ആർ സുശീലിന്റെ നേതൃത്വത്തിൽ മിഥുൻമോഹൻ,സുമേഷ് ജെസ്‌ലിൻ , മുൻ പഞ്ചായത്ത് അംഗം ബിജു. ഈ വിഅനിരുദ്ധൻ , അനിൽകുമാർ, മിഥുൻ മോഹനൻ, സലാം കുമാർ,
എന്നിവരുടെനേതൃത്വത്തിൽപരിസരവാസികൾ തടി വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു വാഹന യാത്ര സുഗമമാക്കി.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page