News

ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് തിരഞ്ഞെടുപ്പെന്ന് ജില്ലാ കലക്ടര്‍

ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് തിരഞ്ഞെടുപ്പെന്നും അതില്‍ വോട്ട് ചെയ്യുക എന്നത് അവകാശത്തിനൊപ്പം കടമ കൂടിയാണെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം ക്യഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം നടത്തിയ ദേശീയ സമ്മതിദായക ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംരക്ഷണത്തിന് വോട്ട് ചെയ്യല്‍ നിര്‍ബന്ധമാണ്. രാജ്യത്തിലെ തിരഞ്ഞെടുപ്പ് നടപടികള്‍ ലോകത്തിനാകെ മാതൃകയാണ്. നാം വോട്ടു ചെയ്യുന്നതിനൊപ്പം മറ്റുള്ളവരെ കൂടി വോട്ട് ചെയ്യുന്നതിന് പ്രേരിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ആഹ്വാനം ചെയ്തു.
റോളര്‍ സ്‌കേറ്റിംഗ് ലോക ജൂനിയര്‍ ചാമ്പ്യനും ദേശീയ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ പ്രമാടം സ്വദേശി അഭിജിത്ത് അമല്‍രാജ് മുഖ്യാതിഥിയായിരുന്നു. സമ്മതിദായക പ്രതിജ്ഞ അഭിജിത് ചൊല്ലികൊടുത്തു. ഒറ്റ വോട്ടു പോലും പാഴാക്കരുത് എന്ന പ്രചരണം മുന്‍നിര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ‘വോട്ട് ചെയ്യുന്നതിനോളം മഹത്തരം മറ്റൊന്നുമില്ല, ഞാന്‍ വോട്ടു ചെയ്യും ഉറപ്പായും’ എന്നതായിരുന്നു ദിനാചരണ സന്ദേശം. ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല പ്രസംഗ മല്‍സരത്തില്‍ വിജയികളായ ഫേബ സാബു (കോഴഞ്ചേരി, സെന്റ് തോമസ് കൊളജ്), ഹിമ ഹരീഷ് (മണക്കാല എഞ്ചിനീയറിംഗ് കൊളജ്) പ്രശ്നോത്തരിയില്‍ വിജയിച്ച എസ് അഭിനന്ദ് (പത്തനംതിട്ട, കാതോലിക്കേറ്റ് കൊളജ്), ജയദീപ് ഭട്ടാചാര്‍ജി (കോഴഞ്ചേരി, സെന്റ് തോമസ് കൊളജ്) ഭദ്ര കൃഷ്ണകുമാര്‍ നായര്‍ (പത്തനംതിട്ട, കാതോലിക്കേറ്റ് കൊളജ്), കെവിന്‍ ബിജോയി (കോഴഞ്ചേരി, സെന്റ് തോമസ് കൊളജ്) എന്നിവര്‍ക്കുള്ള പുരസ്‌ക്കാരം ജില്ലാ കലക്ടര്‍ വിതരണം  ചെയ്തു. ജില്ലയിലെ തിരഞ്ഞെടുത്ത പുതിയ വോട്ടര്‍മാരായ ഫൈസ ഫാസില്‍, ബി വിജയ്, ശ്രുതി ശ്രീകുമാര്‍ എന്നിവര്‍ക്ക് വോട്ടേഴ്സ് തിരിച്ചറിയല്‍ കാര്‍ഡും അദ്ദേഹം നല്‍കി.
എ.ഡി.എം ബി ജ്യോതി അധ്യക്ഷയായി. സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ബീന എസ് ഹനീഫ്, മിനി തോമസ്, ജേക്കബ് ടി ജോര്‍ജ്, ആര്‍ ശ്രീലത, ആര്‍ രാജലക്ഷ്മി, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page