News

ജനകീയ സമിതി വാർഷിക സമ്മേളനം 7ന് ; കെ.ഇ.മാമ്മൻ സ്മാരക രാഷ്ട്ര സേവാ പുരസ്കാരം ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായ്ക്ക് നൽകും

ഡോ. ജോൺസൺ വി ഇടിക്കുള

കോട്ടയം:സ്വതന്ത്ര ആശയ വിനിമയ സംഘടനയായ ജനകീയ സമിതിയുടെ സ്ഥാപകൻ കെ.ഇ.മാമ്മൻ സ്മാരക രാഷ്ട്ര സേവാ പുരസ്കാരം മലങ്കര ഓർത്തഡോക്സ് സഭാ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായ്ക്ക് നൽകും. ജനകീയ സമിതി മാദ്ധ്യമ പുരസ്കാരം മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എം.ജി.രാധാകൃഷ്ണനും പ്രവാസി പുരസ്കാരം ജീവകാരുണ്യ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ.ഉമ്മൻ പി.ഏബ്രഹാമിനും നൽകും.
ജനകീയ സമിതിയുടെ മുപ്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കോട്ടയം ഡി സി ബുക്സ് ആഡിറ്റോറിയത്തിൽ 7നു ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സമ്മേളനത്തിൽ 25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാർഡുകൾ ഗോവ ഗവർണർ ഡോ. പി. എസ്.ശ്രീധരൻ പിള്ള സമർപ്പിക്കും.
ജനകീയ സമിതി സംസ്ഥാന ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ദർശന രേഖാ സമർപ്പണവും വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി ബ്രഹ്മശ്രീ പ്രജ്ഞാനന്ദ തീർത്ഥപാദർ മുഖ്യ പ്രഭാഷണവും നടത്തുമെന്ന് ജനറൽ സെക്രട്ടറി അനി വർഗീസ്, സംസ്ഥാന ഭാരവാഹികളായ എൻ.വി.പ്രദീപ് കുമാർ, ഡോ.അശോക് അലക്സ് ഫിലിപ്പ്,വി. പി. ജയചന്ദ്രൻ ,ജോർജ് തഴക്കര എന്നിവർ അറിയിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page