
അത്തിക്കയം ജംഗ്ഷനിൽ ലോഡുമായി വന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ട് പിന്നിലേക്ക് ഉരുണ്ട് 2 കാറുകളിൽ ഇടിച്ചു കയറി അപകടമുണ്ടായി.
റാന്നി:അത്തിക്കയം ജംഗ്ഷനിൽ ലോഡുമായി വന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ട് പിന്നിലേക്ക് ഉരുണ്ട് 2 കാറുകളിൽ ഇടിച്ചു കയറി അപകടമുണ്ടായി. ശനിയാഴ്ച വൈകിട്ട് 6.45 ടെ സ്വകാര്യ സ്ഥാപനത്തിൽ ഇരുമ്പ്കമ്പിയുമായി വന്ന നാഷണൽ പെർമ്മിറ്റ് ലോറിയിലെ ലോഡ് ഇറക്കിയ ശേഷം വാഹനം മുന്നോട്ടെടുക്കാൻ ശ്രമിക്കുമ്പോൾ ബ്രെക്കിൻറെ എയർ നഷ്ടപ്പെട്ട് പിന്നിലേക്ക് ഉരുക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപെട്ട ലോറി ആദ്യം സമീപത്ത് റോഡിൻ്റെ വശത്ത് നിന്നിരുന്ന വൈദ്യൂത തൂണിൽ ഇടിക്കുകയും പിന്നീട് എതിർ ദിശയിൽക്ക് വന്നു പാർക്ക് ചെയ്തിരുന്ന കാറുകളിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു കാർ പൂർണ്ണമായും തകർന്നു, മറ്റു രണ്ടു വാഹനങ്ങൾക് നേരിയ കേടുപാടുകളും സംഭവിച്ചു. ഈ സമയത്ത് മറ്റ് വാഹനങ്ങളിലും സമീപത്തും ആരുംതന്നെ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി. ഇതേ സ്ഥലത്തു മുമ്പ് വാഹനം സമാനമായ രീതിയിൽ അപകടത്തിൽപെട്ടിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു.



